ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് റിവര്‍ 

ഒറ്റ ദിവസംകൊണ്ട് 230 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. റിവറിന്റെ ജനപ്രിയ മോഡലായ ‘ഇന്‍ഡി’, കൊച്ചി, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോറുകളിലായാണ് ഡെലിവറി ചെയ്തത്
കൊച്ചി: മലയാളികളുടെ പുതുവര്‍ഷത്തിന്റെ തുടക്കമായ ചിങ്ങം ഒന്നിന്  മെഗാ വാഹന ഡെലിവറിയുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ റിവര്‍. ഒറ്റ ദിവസംകൊണ്ട് 230 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. റിവറിന്റെ ജനപ്രിയ മോഡലായ ‘ഇന്‍ഡി’, കൊച്ചി, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോറുകളിലായാണ് ഡെലിവറി ചെയ്തത്.കേരളം തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായി വളര്‍ന്നുവെന്നതില്‍ സന്തോഷമുണ്ടെന്ന് റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. ”ഈ ഓണക്കാലത്ത് 230 ഡെലിവറികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ഞങ്ങള്‍ കാണുന്നത്. അടുത്ത മാസങ്ങളില്‍ കോഴിക്കോട്, കോട്ടയം, തിരൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പുതിയ സ്റ്റോറുകള്‍ ആരംഭിക്കാന്‍ റിവര്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു