ഫെഡറല്‍ ബാങ്കിന് 955.26 കോടി രൂപ അറ്റാദായം 

1644.17 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. അറ്റാദായം 955.26 കോടി രൂപയാണ്. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍ നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു. 6.23 ശതമാനമാണ് വളര്‍ച്ചാനിരക്ക്. 
കൊച്ചി:  2025 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 533576.64 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 269106.59 കോടി രൂപയായിരുന്ന നിക്ഷേപം 7.36  ശതമാനം വര്‍ദ്ധനവോടെ 288919.58 കോടി രൂപയായി. 1644.17 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. അറ്റാദായം 955.26 കോടി രൂപയാണ്. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍ നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു. 6.23 ശതമാനമാണ് വളര്‍ച്ചാനിരക്ക്.
 മൊത്തവരുമാനം 3.75 ശതമാനം വര്‍ധനയോടെ 7824.33 കോടി രൂപയിലെത്തി. ഫീ വരുമാനം 13 ശതമാനം വര്‍ദ്ധനവോടെ 885.54 കോടി രൂപയായി.  4532.01 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.83 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1165.16 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.48  ശതമാനമാണിത്. 73.45 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 34819.84 കോടി രൂപയായി വര്‍ധിച്ചു. 15.71 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.  ബാങ്കിന് നിലവില്‍ 1595 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2082 എടിഎം ,സിഡിഎമ്മുകളുമുണ്ട്. ബാങ്കിന്റെ അടിത്തറ ശക്തമാക്കാനും ഭാവി കെട്ടിപ്പടുക്കാനും ഉതകുന്ന തരത്തിലുള്ള  പല നൂതന ആശയങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ നടപ്പിലാക്കിവരികയാണെന്നും അതിന്റെ ഫലം ദൃശ്യമാവാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ.വി. എസ് മണിയന്‍ പറഞ്ഞു.ഇടപാടുകാര്‍ക്ക് ബാങ്കിലുള്ള വിശ്വാസത്തിന്റെയും ഞങ്ങളുടെ ടീമിന്റെ പ്രവര്‍ത്തനമികവിന്റെയും തെളിവെന്ന നിലയില്‍ ബാങ്കിന്റെ കറന്റ്  സേവിംഗ്‌സ് അക്കൗണ്ട് ബിസിനസ് സുസ്ഥിരവും അര്‍ത്ഥപൂര്‍ണവുമായ വളര്‍ച്ച കൈവരിച്ചുകഴിഞ്ഞുവെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു