ഇന്ത്യയുകെ സമ്പൂര്‍ണ സാമ്പത്തിക വ്യാപാര കരാര്‍ :   നൈപുണ്യവല്‍ക്കരണത്തിന് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണം 

പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളുടെ  കയറ്റുമതിഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയില്‍ ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കും.
കൊച്ചി : ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയിലെ നാഴികക്കല്ലായി   ഇന്ത്യയുകെ സമ്പൂര്‍ണ സാമ്പത്തിക വ്യാപാര കരാര്‍  ഒപ്പുവച്ച സാഹചര്യത്തില്‍ കരാര്‍ നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മൂല്യവല്‍ക്കരണത്തിനും  നൈപുണ്യവല്‍ക്കരണത്തിനുമായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്ന്  സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ)  ചെയര്‍മാന്‍ ഡി.വി സ്വാമി പറഞ്ഞു.സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയിലെ പങ്കാളികള്‍ക്ക് കരാറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ചെന്നൈയിലും വിശാഖപട്ടണത്തിലും  സംഘടിപ്പിച്ച  സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം  വ്യക്തമാക്കിയത്. മദ്രാസ് എക്‌സ്‌പോര്‍ട്ട് പ്രോസസിങ് സോണ്‍ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ വികസന കമ്മീഷണര്‍ അലക്‌സ് പോള്‍ മേനോന്‍, തമിഴ് നാട്ടിലെ മറീന്‍ അക്വാപാര്‍ക്‌സ് പ്രത്യേക സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചെന്നൈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.  ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന വികസന മേഖലയിലെ പങ്കാളികള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.

പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളുടെ  കയറ്റുമതിഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയില്‍ ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കും. വനാമി ചെമ്മീന്‍, ശീതീകരിച്ച കണവയും ആവോലിയും, പാറക്കൊഞ്ച്  ലോബ്സ്റ്റര്‍), കാര ചെമ്മീന്‍ എന്നിവയ്ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കൂടുതലായി ചെമ്മീന്‍, മത്സ്യം, കണവ എന്നിവയടങ്ങുന്ന  7.45 ബില്യന്‍ ഡോളര്‍ വിലവരുന്ന   ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളാണ് ഇന്ത്യ 2024-25 ല്‍ കയറ്റുമതി ചെയ്തത്.   യുകെയിലേയ്ക്ക് 104.43 ദശലക്ഷം ഡോളറിന്റെ 16,082 ടണ്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.സംസ്‌കരിച്ച ഈ ഉല്‍പ്പന്നങ്ങളടക്കം ശീതീകരിച്ച സമുദ്രോല്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ പ്രവാസികളടങ്ങുന്ന യുകെയില്‍ വന്‍ ഡിമാന്‍ഡാണ്.ഇതില്‍ 77 ശതമാനവും  80.05 ദശലക്ഷം ഡോളര്‍  മൂല്യമുള്ള ചെമ്മീനാണ്. ബാക്കി 8.35 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ശീതീകരിച്ച മത്സ്യമാണ്.ഇന്ത്യയുകെ സമ്പൂര്‍ണ സാമ്പത്തിക വ്യാപാര കരാര്‍ കഴിഞ്ഞ ജൂലൈയിലാണ് ഒപ്പുവച്ചത്. യുകെയിലേയ്ക്കുള്ള ഇന്ത്യന്‍ കയറ്റുമതി വരുംവര്‍ഷങ്ങളില്‍ ഇരട്ടിയാക്കാനും മെച്ചപ്പെട്ട വൈദ്ഗ്ധ്യ തൊഴില്‍ ലഭ്യതയും മൂല്യവല്‍കരണവും  നൈപുണ്യവല്‍കരണവും വഴി ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ കരാര്‍ ഇടയാക്കും. സാമ്പത്തികവളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും നൂതനത്വത്തിലും സുസ്ഥിര സമ്പ്രദായങ്ങള്‍ക്കും ഇത് സഹായിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു