കൊച്ചി: ഗവേഷണ അധിഷ്ഠിത ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഗ്ലെന്‍മാര്‍ക്ക്) സെമാഗ്ലൂട്ടൈഡ് പുറത്തിറക്കി. ഇന്ത്യയില്‍ ടൈപ്പ് 2 ഡയബിറ്റീസ് മെല്ലിറ്റസ് (ടി2ഡിഎം) നിയന്ത്രണത്തിനായി ചെലവ് കുറഞ്ഞ ചികിത്സാരീതിയാണെന്ന് കമ്പനി അറിയിച്ചു. രോഗികളില്‍ പലര്‍ക്കും ചെലവും സങ്കീര്‍ണ്ണതയും കാരണം നവീനമായ ഇഞ്ചക്റ്റ് ചെയ്യല്‍ ചികിത്സ പലപ്പോഴും വൈകുന്നതിനാല്‍ ചെലവ് ഗണ്യമായി കുറച്ച് പുതിയ ചികിത്സാരീതി നല്‍കുന്നതിന്റെ ഭാഗമായാണ് സെമാഗ്ലൂട്ടൈഡ് പുറത്തിറക്കിയതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നൂതനമായ പ്രമേഹ ചികിത്സയ്ക്കുള്ള പ്രധാന പ്രതിസന്ധികളിലൊന്നാണ് വര്‍ധിച്ച ചെലവെന്നും അതിനാല്‍ GLIPIQ മുഖേന, ജിഎല്‍പി-1 ചികിത്സയുടെ ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ ഇന്ത്യ ഫോര്‍മുലേഷന്‌സ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ആലോക് മാലിക് പറഞ്ഞു,

