ഗ്‌ളോ കൊച്ചിക്ക് രാജേന്ദ്ര മൈതാനിയില്‍ തുടക്കം

‘ഇല്ലൂമിനേറ്റ് കൊച്ചി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയില്‍ കുടുംബങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
കൊച്ചി: വെളിച്ചവും സംസ്‌കാരവും സാമൂഹിക കൂട്ടായ്മയും ഒത്തുചേരുന്ന ഗ്ലോ കൊച്ചി ആഘോഷത്തിന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ തുടക്കം. ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.ദീപാവലിയുടെ പശ്ചാത്തലത്തില്‍ കൊച്ചിക്ക് പുതിയ ചുവട് വെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ കൂടി പരിഗണിച്ച് തുടങ്ങിയിരിക്കുന്ന ഈ ആശയം പുതിയ സംസ്‌കാരത്തിന് തുടക്കമാകട്ടെ എന്നും ഹൈബി ഈഡന്‍ പറഞ്ഞു.ലൈറ്റ് ഷോയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ചലച്ചിത്ര താരം അര്‍ജുന്‍ രാധാകൃഷ്ണന്‍, സീരിയല്‍ താരം ആര്യ, ഡോ. നൈന, അജിത് ഗംഗാധരന്‍, ടി ഡബ്ല്യുസി സ്ഥാപകരായ ഷര്‍മ്മിള നായര്‍, രാഖി ജയശങ്കര്‍, നമിന്‍ ഹിലാല്‍, ലിന്‍ഡ രാകേഷ്, എന്നിവര്‍ പങ്കെടുത്തു.’ഇല്ലൂമിനേറ്റ് കൊച്ചി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയില്‍ കുടുംബങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.പ്രാദേശിക കലാകാരന്മാര്‍ സൃഷ്ടിക്കുന്ന ലൈറ്റ് ഇന്‍സ്റ്റലേഷനുകള്‍, സംഗീതം, നൃത്തം, ഡാന്‍ഡിയ തുടങ്ങിയ നൈറ്റ് എന്റര്‍ടെയ്ന്‍മെന്റുകള്‍ അടങ്ങിയ ലൈവ് പെര്‍ഫോമന്‍സ്, ഫേസ് പെയിന്റിങ്, യു വി ഗെയിമുകള്‍, ഗ്ലോ ആക്ടിവിറ്റികള്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കായുള്ള ഗ്ലോ സോണ്‍, കൊച്ചിയിലെ മികച്ച ഭക്ഷണ സ്റ്റാളുകളും ആര്‍ട്ടിസന്‍ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും ഉള്‍ക്കൊള്ളുന്ന നൈറ്റ് ബസാറിന്റെ ഫൂഡ് ആന്റ് ഫഌ മാര്‍ക്കറ്റ്, പ്രതീക്ഷയുടെ സന്ദേശം പ്രകാശിപ്പിക്കുന്ന കമ്യൂണിറ്റി വാള്‍ ഓഫ് ലൈറ്റ് എന്നിവയും ഗ്ലോ കൊച്ചിയിലുണ്ട്.വൈകിട്ട് മൂന്നു മുതല്‍ അര്‍ധരാത്രി വരെ നടക്കുന്ന പരിപാടിയില്‍ 100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും നാലും പേര്‍ അടങ്ങുന്ന സംഘത്തിന് 250 രൂപയുമാണ് നിരക്ക്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു