8,000 ടിഇയു ചരക്ക് കൈകാര്യം ചെയ്തു; ഡിപി വേൾഡ് കൊച്ചിന് റെക്കോർഡ്

കൊച്ചി: വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിൽ ഒരൊറ്റ കപ്പലിൽ നിന്ന് 8,000 ടിഇയു ചരക്ക് കൈകാര്യം ചെയ്ത് ഡിപി വേൾഡ് കൊച്ചി റെക്കോർഡ് സ്വന്തമാക്കി. എംഎസ്സി ഇലാരിയ എന്ന വലിയ കണ്ടെയ്നർ കപ്പലാണ് ടെർമിനലിലെത്തിയത്. കൊച്ചിയിൽ എത്തിയ ഏറ്റവും വലിയ കപ്പലുകളിലൊന്നാണിത്.ടെർമിനൽ ആരംഭിച്ചതിനു ശേഷം ഒരൊറ്റ കപ്പലിൽ നിന്നുള്ള ഏറ്റവും ഉയർന്ന ചരക്ക് കൈകാര്യം ചെയ്തതാണിത്. മുമ്പ് എംഎസ്സി അറോറയ്ക്കായി 6,000-ലധികം ടിഇയു കൈകാര്യം ചെയ്തതായിരുന്നു റെക്കോർഡ്.വലിയ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിനും വർധിച്ചുവരുന്ന വ്യാപാര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഡിപി വേൾഡ് കൊച്ചിയുടെ ശേഷി തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് സിഇഒ ദിപിൻ കയ്യത്ത് പറഞ്ഞു. പുതിയ ക്വേ ക്രെയിനുകൾ, വിപുലപ്പെടുത്തിയ യാർഡ്, ഇ-ആർടിജികൾ എന്നിവ ഉൾപ്പെടെയുള്ള നവീകരണങ്ങൾ പ്രവർത്തനക്ഷമത വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ടെർമിനലിന്റെ മൊത്തം ശേഷി 1.4 ദശലക്ഷം ടിഇയുവായി ഉയർത്തിയിട്ടുണ്ട്. പവർ ഇൻഫ്രാസ്ട്രക്ചർ 3 എംവിഎയിൽ നിന്ന് 5 എംവിഎയാക്കി വർധിപ്പിച്ചതും 100% വൈദ്യുതീകരിച്ച യാർഡ് ക്രെയിനുകളും പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു