അലക്‌സാണ്ടര്‍ ഷോറോഖോഫ് വാച്ച് ശേഖരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ‘കാന്‍ഡി അവന്റ്ഗാര്‍ഡ് 2’ എന്ന പേരിലുള്ള വാച്ചാണ്.
കൊച്ചി: ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ഹീലിയോസ് ലക്‌സ് ജര്‍മ്മന്‍ സ്വതന്ത്ര വാച്ച് നിര്‍മ്മാതാക്കളായ അലക്‌സാണ്ടര്‍ ഷോറോഖോഫുമായി സഹകരണം പ്രഖ്യാപിച്ചു. മെക്കാനിക്കല്‍ കരകൗശല മികവിനൊപ്പം അവന്റ്ഗാര്‍ഡ് കലാ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ലിമിറ്റഡ് എഡിഷന്‍ വാച്ചുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമാണ് അലക്‌സാണ്ടര്‍ ഷോറോഖോഫ്. ഹീലിയോസ് ലക്‌സിലൂടെ 16 ലിമിറ്റഡ് എഡിഷന്‍ വാച്ചുകളാണ് അലക്‌സാണ്ടര്‍ ഷോറോഖോഫ് അവതരിപ്പിക്കുന്നത് ഇതില്‍ അവന്റ്ഗാര്‍ഡ് ശൈലിയിലുള്ളതും വിന്റേജ് മോഡലുകളും സങ്കീര്‍ണ്ണമായ സാങ്കേതികതയുള്ളവയും ഉള്‍പ്പെടുന്നു. വിന്റേജ് മോഡലുകളും സങ്കീര്‍ണ്ണമായ സാങ്കേതികതയുള്ളവയും ഉള്‍പ്പെടുന്നു. കാന്‍ഡി അവന്റ്ഗാര്‍ഡ് 2, വിന്റര്‍, സിക്സ്റ്റിത്രീ, നെവ ബ്രൗണ്‍, നെവ ക്രോണോ, ഫുള്‍ കലണ്ടര്‍ കാഡമോമോ, ഷാര്‍, സ്വാന്‍ ലേക്ക് അലാം, ലക്കി 8, ക്രേസി ഐസ് ക്രോണോ, ഫ്‌ളെന്‍സി, ഹാപ്പി സെക്കന്‍ഡ്, ഇമോഷന്‍ ഡ്യൂ എന്നിവയുള്‍പ്പെടെയുള്ള മോഡലുകള്‍ ലഭ്യമാണ്. ഓട്ടോമാറ്റിക്, ഹാന്‍ഡ്‌വൗണ്ട്, ക്രോണോഗ്രാഫ് മൂവ്‌മെന്റുകള്‍ ഉള്ള ഈ വാച്ചുകളില്‍ കൈകൊണ്ട് ചെയ്ത കൊത്തുപണികളും മികച്ച ഫിനിഷിംഗുമാണുള്ളത്. ഇവയില്‍ മിക്ക വാച്ചുകളും ലോകമെമ്പാടുമായി 30 മുതല്‍ 100 എണ്ണം വരെ മാത്രമേ ലഭ്യമാകൂ. കൈകൊണ്ട് നിര്‍മ്മിച്ച ഓരോ വാച്ചും പ്രത്യേകം നമ്പര്‍ നല്‍കിയവയാണ്. അലക്‌സാണ്ടര്‍ ഷോറോഖോഫ് വാച്ച് ശേഖരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ‘കാന്‍ഡി അവന്റ്ഗാര്‍ഡ് 2’ എന്ന പേരിലുള്ള വാച്ചാണ്. ചിത്രകാരന്‍ വാസിലി കാന്‍ഡിന്‍സ്‌കിയുടെ അമൂര്‍ത്ത സൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ വാച്ചുകള്‍ 100 എണ്ണം മാത്രമാണ് ലോകത്തെമ്പാടുമായി ലഭ്യമായുള്ളത്. ബ്രാന്‍ഡിന്റെ കലാപരമായ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന ജ്യാമിതീയ ഡയലും തിളക്കമുള്ള നിറങ്ങളും ഇതിന്റെ പ്രത്യേകതയാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വാച്ചസ് വിഭാഗം വിപി ആന്റ്് സിഎസ്എംഒ രാഹുല്‍ ശുക്ല പറഞ്ഞു.

