ഹീറോ മോട്ടോകോര്‍പ്പ് പുതുക്കിയ രണ്ട് എക്‌സ്ട്രീം സീരീസ് വിപണിയില്‍അവതരിപ്പിച്ചു

കൊച്ചി :  പ്രീമിയം മോട്ടോർസൈക്കിൾ നിര വിപുലീകരിച്ചുകൊണ്ട് ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഏറ്റവും പുതിയ ‘എക്സ്ട്രീം 160R 4V’, പുതുക്കിയ ‘എക്സ്ട്രീം 250R’ എന്നീ ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ സൈബർഷാർപ്പ് ഡിസൈനിലും അത്യാധുനിക സാങ്കേതികവിദ്യകളിലുമാണ് ഇരു മോഡലുകളും വിപണിയിലെത്തുന്നത്.

163 സിസി എൻജിനുള്ള പുതിയ എക്സ്ട്രീം 160R 4V ഈ വിഭാഗത്തിൽ ആദ്യമായി ക്രൂയിസ് കൺട്രോൾ, റൈഡ്-ബൈ-വയർ, 3 റൈഡ് മോഡുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നീ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് (₹1,27,000), പ്രോ (₹1,37,000), കാർബൺ (₹1,41,000) എന്നീ മൂന്ന് വേരിയന്റുകളിൽ ഡൽഹി എക്‌സ്‌ഷോറൂം ആമുഖ വിലയിൽ ഈ ബൈക്ക് ലഭ്യമാകും.

250 സിസി വിഭാഗത്തിലേക്ക് എത്തുന്ന പുതുക്കിയ എക്സ്ട്രീം 250R-ൽ 30 PS കരുത്തും 25.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ ലിക്വിഡ്-കൂൾഡ് എൻജിനാണുള്ളത്. ക്വിക്ക്ഷിഫ്റ്റർ, 4 റൈഡ് മോഡുകൾ, എഫ്.എസ്.ഡി സസ്‌പെൻഷൻ, ടി.പി.എം.എസ്, ഡിജിറ്റൽ ടി.എഫ്.ടി കൺസോൾ എന്നിവ ഉൾപ്പെടുന്ന ഈ മോഡലിന് ₹1,98,000 രൂപയാണ് എക്‌സ്‌ഷോറൂം വില. ഇരു ബൈക്കുകളുടെയും ബുക്കിംഗ് ആരംഭിച്ചതായും നവംബർ 1 മുതൽ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു