പുതിയ ഓഡി Q3 ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി : ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി തങ്ങളുടെ ഏറ്റവും പുതിയ ഓഡി Q3 (Audi Q3) എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 51,99,000 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. പുതിയ മോഡലിനായുള്ള ബുക്കിംഗ് തുകയായി ഒരു ലക്ഷം രൂപ നിശ്ചയിച്ച് ഡീലർഷിപ്പുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബുക്കിംഗ് ആരംഭിച്ചു.

ഛത്രപതി സംഭാജിനഗറിലെ നിർമാണശാലയിലാണ് പുതിയ ഓഡി Q3 പ്രാദേശികമായി അസംബിൾ ചെയ്യുന്നത്. ക്വാട്രോ (Quattro) ഓൾ-വീൽ ഡ്രൈവ് സിസ്റ്റമുള്ള കരുത്തുറ്റ 2.0 ലിറ്റർ പെട്രോൾ എൻജിനാണ് ഇതിൽ നൽകിയിരിക്കുന്നത്. മൈക്രോ-എൽഇഡി സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, നാല് ഡിആർഎൽ (DRL) സിഗ്നേച്ചറുകൾ, മൂന്ന് തരം ഡൈനാമിക് ലൈറ്റ് സീക്വൻസുകൾ എന്നിവ പുറംഭാഗത്തെ ആകർഷകമാക്കുന്നു. ക്യാബിനിൽ പനോരമിക് ഡിജിറ്റൽ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സോണോസ് (SONOS) പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സേജ് ഗ്രീൻ, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, നവാറ ബ്ലൂ, തംബോറ ഗ്രേ എന്നീ അഞ്ച് ആകർഷകമായ എക്സ്റ്റീരിയർ നിറങ്ങളിലും ടാമറിൻഡ് ബ്രൗൺ, പെർഗമെന്റ് ബീജ് എന്നീ രണ്ട് ഇന്റീരിയർ ട്രിമ്മുകളിലും പുതിയ വാഹനം ലഭ്യമാകും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു