കൊച്ചി: ആഗോള ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഹില്‍ട്ടണ്‍, ഇന്ത്യയിലെ തങ്ങളുടെ സാനിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി റോയല്‍ ഓര്‍ക്കിഡ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ റെജെന്റാ ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി തന്ത്രപ്രധാനമായ കരാറില്‍ ഒപ്പിട്ടു. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലുടനീളം 125 ഹാംപ്ടണ്‍ ബൈ ഹില്‍ട്ടണ്‍ ഹോട്ടലുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണവും വളരുന്ന മധ്യവര്‍ഗത്തിന്റെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഹില്‍ട്ടണിന്റെ ഈ നീക്കം. പ്രധാനമായും ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലാകും ഈ ഹോട്ടലുകള്‍ വികസിപ്പിക്കുക. 126 രാജ്യങ്ങളിലായി 24 വ്യത്യസ്ത ബ്രാന്‍ഡുകളിലായി 7,600ലധികം ഹോട്ടലുകളുള്ള ലോകത്തെ മുന്‍നിര ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഹില്‍ട്ടണ്‍. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഹോട്ടല്‍ ശൃംഖലകളിലൊന്നാണ് റോയല്‍ ഓര്‍ക്കിഡ് ഹോട്ടല്‍സ് ലിമിറ്റഡ്. ലക്ഷ്വറി, മിഡ്‌സ്‌കെയില്‍ വിഭാഗങ്ങളില്‍ റെജെന്റാ, റോയല്‍ ഓര്‍ക്കിഡ് ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ നിരവധി ഹോട്ടലുകള്‍ ഇവര്‍ക്കുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു

