സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എസ്.ഐ.ബി മിറര്‍ പ്ലസ് വഴി വീടുകളിലേക്ക് വിഷുക്കൈനീട്ടം

സൗത്ത് ഇന്ത്യന്‍ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും വിഷുക്കൈനീട്ടം അയക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

കൊച്ചി: വിഷുക്കൈനീട്ടത്തിനായി പ്രത്യേക സംവിധാനമൊരുക്കി കേരളത്തിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. ആഘോഷവേളകളിലെ വിനിമയം സുഗമമാക്കാന്‍ ലോകത്തെവിടെ നിന്നും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാനടക്കമുള്ള സംവിധാനമാണ് എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യം വഴി വിഷുവിന്റെ അന്ന് രാവിലെ തന്നെ കൈനീട്ടം നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. സൗത്ത് ഇന്ത്യന്‍ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും വിഷുക്കൈനീട്ടം അയക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ആഘോഷവേളയിലെ ആനന്ദം ദൂരത്തെ മറികടക്കുമെന്നതാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്. ഒന്‍പത് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ലളിതവും അര്‍ത്ഥവത്തായതുമായ ബാങ്കിങ്ങ് സൊല്യൂഷന്‍സ് നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലത്തിനനുസരിച്ച് പാരമ്പര്യ ശീലങ്ങള്‍ മെച്ചപ്പെടുത്താനാണ് ബാങ്ക് പരിശ്രമിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ പ്രിയപ്പെട്ട ബന്ധങ്ങള്‍ക്ക് ദൂരം പ്രശ്‌നമാകില്ലെന്ന് ഉറപ്പാക്കുന്നതോടൊപ്പം മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുകയും ചെയ്യുന്നു.  ഉപഭോക്താക്കള്‍ക്ക് എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ലോഗിന്‍ ചെയ്ത് ‘വിഷു കൈനീട്ടം’ എന്ന വിഭാഗത്തില്‍ സ്വീകര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ഇടപാട് ഉറപ്പാക്കി എം പിന്‍ (MPIN) നല്‍കി ഈ സവിശേഷത ഉപയോഗിക്കാം. ഏപ്രില്‍ 14ന് വൈകിട്ട് വരെ ഈ സൗകര്യം ലഭ്യമാകും. എസ്.ഐ.ബി ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഓൺലൈനായി ഒരു സേവിങ്ങ്‌സ് അക്കൗണ്ട് ആരംഭിച്ച് എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പ് ഉപയോഗിച്ച് ഈ സവിശേഷത വിനിയോഗിക്കാമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു