നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ്പ്, 9% വാര്‍ഷിക പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ നല്‍കുന്നു.
പാട്‌ന: വളര്‍ച്ചയുടെ പുതിയ നാഴികക്കല്ല് പിന്നിട്ട് ഐസിഎല്‍ ഫിന്‍കോര്‍ക്ക്. ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തു. പാട്‌നയിലെ ചിത്രഗുപ്ത നഗറിലെ കങ്കര്‍ബാഗില്‍, രാജേന്ദ്ര നഗര്‍ ടെര്‍മിനലിന് എതിര്‍വശം, ഓള്‍ഡ് ബൈപാസ് റോഡിലാണ് റീജ്യണല്‍ ഓഫീസ്. രാജേന്ദ്ര നഗര്‍, മെയിന്‍പുറ, ദാനാപൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍ തുറന്നത്. പാട്‌നയിലെ ബുദ്ധ് മാര്‍ഗിലുള്ള താജ് സിറ്റി സെന്ററില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഋതുരാജ് കുമാര്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എല്‍.എ.സി.ടി.സി ഗുഡ് വില്‍ അംബാസിഡറും ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ്പ് സി.ഇ.ഒ ഉമ അനില്‍കുമാര്‍ നിലവിളക്ക് കൊളുത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, ഓപ്പറേഷന്‍സ് ആന്റ് ഡെവലപ്‌മെന്റ് എ.ജി.എം കെ.പി സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ബീഹാറിലെ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ പാട്‌നയിലെ പുതിയ റീജിയണല്‍ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് എസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍ ,സി.ഇ.ഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃകേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങള്‍ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം. നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ്പ്, 9% വാര്‍ഷിക പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ നല്‍കുന്നു.കഴിഞ്ഞ മൂന്ന് ദശാബ്ദത്തുനുള്ളില്‍, ഇന്ത്യയുടനീളം 2000ത്തിലധികം ജീവനക്കാരും 300ലധികം ബ്രാഞ്ചുകളും 35 ലക്ഷത്തിലധികം ഉപഭോക്താക്കളും ഉള്‍പ്പെടുന്ന ശക്തമായ അടിത്തറ ഐസിഎല്‍ ഫിന്‍കോര്‍പ്പിനുണ്ട്. വിശ്വാസം, സുതാര്യത, സേവനമികവ് എന്നീ മൂല്യങ്ങളില്‍ കമ്പനി ഉറച്ചുനില്‍ക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

