കൊച്ചി
ഗ്ലോബല്‍ ഗ്രാഫീന് അന്താരാഷ്ട്ര സമ്മേളനം
കൊച്ചി :(09.03.2026) https://societytodaynews.com/ എറണാകുളം ലേ മെറീഡിയന് ഹോട്ടല്‍: ഗ്ലോബല്‍ ഗ്രാഫീന് അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം നോബല്‍ ജേതാവും സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫങ്ഷണല്‍ ഇന്റലിജന്റ് മെറ്റീരിയല്‍സിന്റെ ഡയറക്ടറുമായ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് രാവിലെ 9.30 ന് . കേന്ദ്ര ഇലക്ട്രോണിക്സ്ഐടി മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി അമിതേഷ് കുമാര്‍ സിന്‍ഹ മുഖ്യപ്രഭാഷണം നടത്തും
കളമശ്ശേരി
വേമ്പനാട്’ ടൈല്‍ അഡ്ഹസീവ്, ‘വേമ്പനാട്’ എല്‍സി3 വൈറ്റ് സിമന്റ് ലോഞ്ചിംഗ്
കളമശ്ശേരി :(09.03.2026) https://societytodaynews.com/ കളമശ്ശേരി ജിഞ്ചര്‍ ഹോട്ടല്‍ : കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി പുതുതായി വികസിപ്പിച്ച ‘വേമ്പനാട്’ ടൈല്‍ അഡ്ഹസീവ്, ‘വേമ്പനാട്’ എല്‍സി3 വൈറ്റ് സിമന്റ് എന്നീ ഉത്പന്നങ്ങളുടെ സംസ്ഥാനതല ലോഞ്ചിംഗ് ഉച്ചയ്ക്ക് 12 30ന് മന്ത്രി പി രാജീവ് ലോഞ്ച് ചെയ്യും. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിക്കും.

