ജൂൺ 07 ഞായറാഴ്ച പൂക്കോട്ടൂരിൽ വെച്ച് നടക്കുന്ന ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ സമ്മേളനമായ നെക്സസ്’26-ൽ വെച്ച് അവാർഡുകൾ സമർപ്പിക്കും.
മലപ്പുറം: ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2025-2026 വർഷത്തെ മികച്ച ജില്ലാ ഡോക്ടർമാർക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഹോമിയോപ്പതി മേഖലയിലെ വിവിധ സംഭാവനകൾ പരിഗണിച്ചാണ് എട്ട് പ്രമുഖരെ അവാർഡിനായി തിരഞ്ഞെടുത്തത്.
ഡോ. അബ്ദുൽ ജലീൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനും, ഡോ. മുഹമ്മദ് മുനീർ മികച്ച ഗവൺമെന്റ് ഡോക്ടർ അവാർഡിനും അർഹനായി. മികച്ച പ്രൈവറ്റ് പ്രാക്ടീഷണർ അവാർഡ് ഡോ. സുരേഷ് ബാബുവിനും, എമർജിങ് ഹോമിയോപ്പതി അവാർഡ് ഡോ. ആഷിഖിനും ലഭിച്ചു. ഡോ. സുഫൈൽ ഇ. ഡിജിറ്റൽ ഹോമിയോപ്പതി പ്രൊമോട്ടർ അവാർഡിനും, ഡോ. വിനീത ദേവദാസ് വിമൻ അച്ചീവർ ഇൻ ഹോമിയോപ്പതി പുരസ്‌കാരത്തിനും അർഹരായി. ഐ.എച്ച്.എം.എ സ്റ്റുഡന്റ് ഐക്കൺ അവാർഡ് റാഷിദ ടി.കെ.എന്നിനും, റിസർച്ച് ഇൻ ഹോമിയോപ്പതി അവാർഡ് ഡോ. ആയിഷ ഇ.കെയ്ക്കുമാണ്.
ജൂൺ 07 ഞായറാഴ്ച പൂക്കോട്ടൂരിൽ വെച്ച് നടക്കുന്ന ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ സമ്മേളനമായ നെക്സസ്’26-ൽ വെച്ച് അവാർഡുകൾ സമർപ്പിക്കും. പൂക്കോട്ടൂരിൽ വെച്ച് നടക്കുന്ന വിപുലമായ ഈ സമ്മേളനത്തിൽ സാമൂഹിക ആരോഗ്യമേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


