കൊച്ചി
ശില്‍പശാല
കൊച്ചി :(04.04.2026) https://societytodaynews.com/ കൊച്ചി ഐ.എം.എ ഹൗസില്‍ : മസ്തിഷ്‌ക്കത്തിലെ അണുബാധ (ന്യൂറോ ഇന്‍ഫെക്ഷന്‍)ശില്‍പശാല രാവിലെ 9ന്. ഡോ. ടി. വി സജീവ് (കെ.എഫ്.ആര്‍.ഐ), ഡോ. കെ.ഉമ്മര്‍ (കോഴിക്കോട് )ഡോ.കെ.പരമേശ്വരന്‍ (വൈക്കം ), ഡോ. വൈശാഖ് ആനന്ദ് (കൊച്ചി ), ഡോ.ആര്‍.അരവിന്ദ് (തിരുവനന്തപുരം), ഡോ. വി. അനില്‍കുമാര്‍ (കൊച്ചി ), ഡോ. ജയിചന്ദ് ജോണ്‍സണ്‍ (തിരുവനന്തപുരം ), ഡോ.പി. എം. അനിത (കോഴിക്കോട് ), ഡോ. പി. ഇ. ഷാനിമോള്‍ (ആലപ്പുഴ ), ഡോ.സി. വി ഷാജി (ആലപ്പുഴ ), ഡോ. ഫിജു ചാക്കോ (തൃശൂര്‍ ), ഡോ. സുരേഷ് ചന്ദ്രന്‍ (തിരുവനന്തപുരം ), ഡോ. സന്ദീപ് പത്മനാഭന്‍(കൊച്ചി ), ഡോ. രമ്യ പ്രകാശ് (തിരുവനന്തപുരം ) എന്നീ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ശില്‍പശാലയ്ക്ക് ഡോ.കെ.പി.വിനയന്‍, ഡോ. വി.ജി.പ്രദീപ് കുമാര്‍ എന്നിവര്‍ നേത്യത്വം നല്‍കും.ചടങ്ങില്‍ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റിന്റെ പ്രസിഡന്റ് ഡോ. ബി രഘുനാഥ്, സെക്രട്ടറി ഡോ. വി.ടി.ഹരിദാസ്, ട്രഷറര്‍ ഡോ. ശ്രീജിത്ത് പീടിയക്കല്‍ എന്നിവര്‍ പങ്കെടുക്കും.
സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ്
കൊച്ചി :(04.04.2026) https://societytodaynews.com/എറണാകുളം ബി.ടി.എച്ച് : സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് രാവിലെ 10 ന് ആരോഗ്യ സര്‍വകലാശാലാ വി.സി.ഡോ. മോഹന്‍ കുന്നുമ്മല്‍ വൈറ്റില ഉദ്ഘാടനം ചെയ്യും.
സര്‍വോദയമേള
കൊച്ചി :(04.04.2026) https://societytodaynews.com/എറണാകുളം കച്ചേരിപ്പടി ഗാന്ധിഭവന്‍ : മൂഴിക്കുളം ശാലയും എറണാകുളം ഗാന്ധി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സര്‍വോദയമേള രാവിലെ 10ന്.
ഗാനമേള
കൊച്ചി :(04.04.2026) https://societytodaynews.com/ചങ്ങമ്പുഴ പാര്‍ക്ക് : ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ നീലാംബരിയുടെ ഗാനമേള വൈകിട്ട് 6ന്.
വൈറ്റില
ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
വൈറ്റില:(04.04.2026) https://societytodaynews.com/ വൈറ്റില എലൂര്‍ റെഡ്‌കൈറ്റ് സ്‌പോര്‍ട്‌സ് ടര്‍ഫ് : റൈസിങ് ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സേ നോ ടു ഡ്രഗ്‌സ് പ്രമേയത്തില്‍ അഖിലകേരള ജിഎസ്ബി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് രാവിലെ 8 മുതല്‍.
കോതമംഗലം
ശുശ്രൂഷയും വിശുദ്ധ കുർബാനയും
കോതമംഗലം :(04.04.2026) https://societytodaynews.com/ കോതമംഗലം മാര്‍ തോമ ചെറിയ പള്ളി : കർത്താവ് മരിച്ചു പോയവരോട് സുവിശേഷം അറിയിച്ച അറിയിപ്പിന്റെ ശനിയാഴ്ചയായ ഇന്ന് രാവിലെ 9ന് നമസ്കാരങ്ങളും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടാകുന്നതാണ്. വൈകീട്ട് 6ന് പ്രാർത്ഥനയെ തുടർന്ന് കർത്താവിന്റെ ഉയർപ്പിന്റെ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടത്തപ്പെടും.

