പട്ടിക ജാതി സങ്കേത യാത്ര നടത്തി ബാബു ദിവാകരന്‍ 

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ നേതൃത്വത്തില്‍ നടന്ന പട്ടിക ജാതി സങ്കേത യാത്രയുടെ ഭാഗമായി മുഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരത്ത് എത്തിയപ്പോള്‍

മുഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരം റബ്ബര്‍ പാര്‍ക്ക് പട്ടികജാതി സങ്കേതത്തില്‍ നിന്നും ആരംഭിച്ച പര്യടന യാത്ര വാര്‍ഡ് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനം ചെയ്തു.

കുന്നത്ത് നാട്: കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ നേതൃത്വത്തില്‍ പട്ടിക ജാതി സങ്കേത യാത്ര നടത്തി. മുഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരം റബ്ബര്‍ പാര്‍ക്ക് പട്ടികജാതി സങ്കേതത്തില്‍ നിന്നും ആരംഭിച്ച പര്യടന യാത്ര വാര്‍ഡ് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ സി എന്‍ മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, എസ്.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ്, ട്വന്റി 20 ഭാരവാഹികളായ വി. എസ് കുഞ്ഞിമുഹമ്മദ് , മിനി എന്നിവരും ബാബു ദിവാകരനൊപ്പമുണ്ടായിരുന്നു.

 

 

 

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ നേതൃത്വത്തില്‍ നടന്ന പട്ടിക ജാതി സങ്കേത യാത്രയുടെ ഭാഗമായി പൂത്തൃക്കയിലെ സങ്കേതത്തില്‍ എത്തി ബാബു ദിവാകരന്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍

 

 

പട്ടികജാതി സങ്കേതത്തിലെ താമസക്കാര്‍ അനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും സ്ഥാനാര്‍ത്ഥി ചോദിച്ചു മനസിലാക്കുകയും പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് സ്ഥാനാത്ഥി മടങ്ങിയത്. ഐക്കരനാട്, പൂതൃക്ക, തിരുവാണിയര്‍, പുത്തന്‍കുരിശ്ശ്, കുന്നത്തുനാട്, കിഴക്കമ്പലം, വാഴക്കുളം എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി സങ്കേതങ്ങളും ബാബു ദിവാകരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

 

 

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ നേതൃത്വത്തില്‍ നടന്ന പട്ടിക ജാതി സങ്കേത യാത്രയുടെ ഭാഗമായി നെല്ലാട് സങ്കേതത്തില്‍ വോട്ട് തേടിയപ്പോള്‍

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു