10 MAY 2026 SUNDAY

കൊച്ചി

ലോക ലൂപസ് ദിനാചരണം

കൊച്ചി : (10.05.2026) https://societytodaynews.com/ കലൂര്‍ എംഇഎസ് ഹാള്‍ : ലോക ലൂപസ് ദിനത്തോടനുബന്ധിച്ച് കേരള ആര്‍ത്രൈറ്റിസ് ആന്‍ഡ് റ്യൂമാറ്റിസം സൊസൈറ്റിയുടെയും ലൂപസ് ട്രസ്റ്റ് ഇന്ത്യയുടെയും, ഡോ ഷെണായി കേറിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ രാവിലെ 10 മണി മുതല്‍ ലൂപസ് ദിനാചരണം സംഘടിപ്പിക്കുന്നു. സംഗീതസംവിധായകന്‍ ബിജി ബാല്‍ ഉദ്ഘാടനം ചെയ്യും. ഡോ. പത്മനാഭ ഷെണായി അധ്യക്ഷധ വഹിക്കും. ഡോ. ടി ഫെസി ലൂയിസ് , കൗണ്‍സിലര്‍ രഞ്ജിനി സി, ഡോ. അനുരൂപ വിജയന്‍ , ദിനേശ് മേനോന്‍ എല്‍ ടി ഐ സെക്രട്ടറി എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിക്കും. എല്‍ടിഐ പ്രസിഡന്റ് വാചാസാമൃതാ, ഡോ. കാവേരി കെ നലിയാന്ദാ തുടങ്ങിയര്‍ പരിപാടിയില്‍ പങ്കെടുക്കും.

കോഗ്‌സ് വാക്കത്തണ്‍

കൊച്ചി : (10.05.2026) https://societytodaynews.com/ കൊച്ചി ഐഎംഎ ഹൗസ് : ഗൈനക്കോളജി ചികിത്സാ വിദഗ്ധരുടെ സംഘടനയായ കൊച്ചിന്‍ ഒബ്‌സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിതാ വിഭാഗം വിമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോഗ്‌സ് വാക്കത്തണ്‍. രാവിലെ 7ന് ആരംഭിക്കുന്ന വാക്കത്തണിന്റെ ഫഌഗ് ഓഫ് കര്‍മം കോഗ്‌സ് പ്രസിഡന്റ് ഡോ. ഗ്രോസി തോമസ് നിര്‍വഹിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വരെയാണ് വാക്കത്തണ്‍.

കൗണ്‍സില്‍

കൊച്ചി : (10.05.2026) https://societytodaynews.com/  കോതാട് തിരുഹൃദയപള്ളി ഹാള്‍ : വാരപ്പുഴ അതിരൂപത ഫ്രാന്‍സിസ്‌ക്കന്‍ അല്‍മായ സഭപാദ്രെ പിയോ റീജന്‍ കൗണ്‍സില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. ഫാ. റോണി ജോസഫ് മനക്കില്‍ ഉദ്ഘാടനം ചെയ്യും.

 

പിറവം

തിരുനാള്‍

പിറവം : (10.05.2026) https://societytodaynews.com/   കളമ്പൂര്‍ കോട്ടപ്പുറം കോളങ്ങായി പള്ളി : മിഖായേല്‍ മാലാഖയുടെ തിരുനാള്‍ രാവിലെ 9.30ന് കുര്‍ബാന, പ്രദക്ഷിണം, വൈകിട്ട് 7ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങള്‍ നയിക്കുന്ന കൊച്ചിന്‍ കാര്‍ണിവല്‍ന്റെ ഗാനമേള.

 

വാരപ്പുഴ

തിരുനാള്‍

വാരപ്പുഴ : (10.05.2026) https://societytodaynews.com/   കോട്ടുവള്ളി സൗത്ത് ദേവാലയം : പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ വൈകിട്ട് 5.30ന് ദിവ്യബലി നൊവേന ആരാധന ഫാ ബൈജു അഗസ്റ്റിന്‍ കുറ്റിക്കല്‍ കാര്‍മ്മികത്യം വഹിക്കും.

 

അങ്കമാലി

കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഇടവക ദിനാഘോഷവും

അങ്കമാലി : (10.05.2026) https://societytodaynews.com/  തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ ദേവാലയം : തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ ദേവാലയത്തിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഇടവക ദിനാഘോഷവും എസ്‌പെരന്‍സാ 2026 വൈകിട്ട് 4.30ന് നടക്കും. പൊതുസമ്മേളനം കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമേല്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. പോള്‍ കോട്ടയ്ക്കല്‍ അദ്ധക്ഷത വഹിക്കും.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു