കൊച്ചി
വിപണന മേള
കൊച്ചി :(09.05.2026) https://societytodaynews.com/ ഇടപ്പള്ളി ഗവ.യുപി സ്‌കൂള്‍ : കാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തനവും സഹായവും നല്‍കുന്ന സംഘടനയായ ക്യാന്‍സര്‍വ് സൊസൈറ്റിയുടെ വിപണന മേള രാവിലെ 10ന്.
വരാപ്പുഴ
തിരുനാള്‍
വരാപ്പുഴ :(09.05.2026) https://societytodaynews.com/ കുനമ്മാവ് സെന്റ് ഫിലോമിനാസ് ആന്റ് വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രം : ഇടവക മധ്യസ്ഥയായ വിശുദ്ധ ഫിലോമിനായുടെ തിരുനാള്‍. വൈകിട്ട് 6ന് ദിവ്യബലി, നൊവേന ആരാധന.
അങ്കമാലി
പുരസ്‌കാര സമ്മര്‍പ്പണം
അങ്കമാലി :(09.05.2026) https://societytodaynews.com/ അങ്കമാലി ജീവധാര ഹാള്‍ : സമന്വയയുടെ ടി എച്ച് അനില്‍കുമാരാര്‍ പുരസ്‌കാരസമര്‍പ്പണവും അനിലോര്‍മ യും വൈകിട്ട് 5ന്. അഡ്വ. ജോസ് തെറ്റയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി എച്ച് അനില്‍കുമാര്‍ പുരസ്‌കാരം ജി നെല്‍സന് സമര്‍പ്പിക്കും.
മൂവാറ്റുപുഴ
സില്‍വര്‍ ജൂബിലി മന്ദിരം ഉദ്ഘാടനം
മൂവാറ്റുപുഴ :(09.05.2026) https://societytodaynews.com/ മൂവാറ്റുപുഴ എസ് എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : എസ് എന്‍ഡിപി മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള മൂവാറ്റുപുഴ എസ് എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി മന്ദിരം ഉദ്ഘാടനം രാവിലെ 10.30ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. സെമിനാര്‍ ഹാള്‍ സമര്‍പ്പണം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിക്കും.
കോതമംഗലം
വാര്‍ഷിക കോണ്‍ഫറന്‍സ്
കോതമംഗലം :(09.05.2026) https://societytodaynews.com/ കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് : കേരളത്തിലെ മോണരോഗ ചികിത്സാവിദഗ്ദരുടെ ഔദ്യോഗിക സംഘടവനയായ സൊസൈറ്റി ഓഫ് കേരള 18 മത് വാര്‍ഷിക കോണ്‍ഫറന്‍സ്. രാവിലെ 9.30ന് ഡീന്‍ കുര്യാക്കോസ് എം.പി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ആലുവ
ക്യാമ്പ്
ആലുവ :(09.05.2026) https://societytodaynews.com/ ആലുവ അദൈ്വതാശ്രം : ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് രാവിലെ 9ന് ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.എസ്. മധു അദ്ധ്യക്ഷനാകും. സ്വാമി ഗുരുപ്രകാശം, ഹേമ സാജു, അരുവി അരുവിപ്പുറം, എസ്. എ. സനല്‍കുമാര്‍, സഗീര്‍കുമാര്‍, നെടുങ്കണ്ടം വിജയലാല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
പിറവം
തിരുനാള്‍
പിറവം:(09.05.2026) https://societytodaynews.com/ കോട്ടപ്പുറം കോളങ്ങയി പളളി : വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍. രാവിലെ 6ന് ഭവനങ്ങളിലേക്ക് വിശുദ്ധന്റെ വാള്‍ എഴുന്നള്ളിക്കും.

