16 MARCH 2026 MONDAY

കൊച്ചി

ഉദ്ഘാടനം

കൊച്ചി : (16.03.2026) https://societytodaynews.com/ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം: മരണാനന്തര അവയവദാതാക്കള്‍ക്കായി കൊച്ചിയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോര്‍ജ്ജ് ഉച്ചയ്ക്ക് 1ന് ഉദ്ഘാടനം ചെയ്യും. മന്ത്രി രാജീവ് മുഖ്യാതിഥിയായിരിക്കും.

ജില്ലാ കണ്‍വന്‍ഷന്‍

കൊച്ചി : (16.03.2026) https://societytodaynews.com/ എറണാകുളം ബോട്ട്‌ജെട്ടി ടികെ രാമകൃഷണന്‍ സാംസ്‌കാരിക കേന്ദ്രം : സിഐടിയു ജില്ലാ കണ്‍വന്‍ഷന്‍ രാവിലെ 10ന് അഖിലേന്ത്യാ സെക്രട്ടറി കെ. എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

ധര്‍ണ

കൊച്ചി : (16.03.2026) https://societytodaynews.com/ കൊച്ചി കളക്ടറേറ്റ് : കൊച്ചി മെട്രോ സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് ധര്‍ണ സംഘടിപ്പിക്കുന്നു.

സംസ്ഥാന സമ്മേളനം

കൊച്ചി : (16.03.2026) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍ : കെ.പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം രാവിലെ 10ന് വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.ആര്‍.വിജയകുമാര്‍ പതാക ഉയര്‍ത്തും. പതിനിധി സമ്മേളനം കെ.പി. എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എ .അജയഘോഷ് അധ്യക്ഷത വഹിക്കും.

സാംസ്‌കാരിക സമ്മേളനം

കൊച്ചി : (16.03.2026) https://societytodaynews.com/ പ്രൊഫസര്‍ എം.കെ .സാനു നഗര്‍ : കെ.പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം വൈകിട്ട് 5 മണിക്ക് സാംസ്‌കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ വി.കെ.മിനിമോള്‍ മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരി ഡോ.പി.എസ് .ശ്രീകല, ചലച്ചിത്ര നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി. ബാബു നന്ദി പറയും.

തൃപ്പൂണിത്തുറ

 

കെ ജി ഒ എ ജില്ലാ സമ്മേളനം

തൃപ്പൂണിത്തുറ : (16.03.2026) https://societytodaynews.com/ തൃപ്പൂണിത്തുറ എന്‍എം ഹാള്‍ : കെ ജി ഒ എ ജില്ലാ സമ്മേളനം വൈകിട്ട് 4ന് പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും മുന്‍ മേയര്‍ എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എം എല്‍ എ സംസാരിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു