10 ലക്ഷത്തില്‍ അധികം ആന്‍ടുട്ടു സ്‌കോര്‍ ലഭിക്കുകയും മള്‍ട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മികച്ച പ്രകടനം നല്‍കുകയും ചെയ്യുന്നു.
കൊച്ചി : ഐകൂ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഐകൂ ഇസഡ് 11 എക്‌സ് അവതരിപ്പിച്ചു. കോളേജ് വിദ്യാര്‍ത്ഥികളെയും യുവ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. മീഡിയടെക് ഡിമെന്‍സിറ്റി 7400 ടര്‍ബോ പ്രോസസറാണ് ഫോണിനെ ശക്തിപ്പെടുത്തുന്നത്. ഇതിലൂടെ 10 ലക്ഷത്തില്‍ അധികം ആന്‍ടുട്ടു സ്‌കോര്‍ ലഭിക്കുകയും മള്‍ട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മികച്ച പ്രകടനം നല്‍കുകയും ചെയ്യുന്നു. 7200എംഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 44 വാട്‌സ് ഫഌഷ് ചാര്‍ജ് സപ്പോര്‍ട്ടും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ 50 മെഗാപിക്‌സല്‍ സോണി എഐ പ്രധാന ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഒറിജിന്‍ ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്, ഇതില്‍ വിവിധ എഐ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17,499 മുതല്‍ വില ആരംഭിക്കുന്ന ഐകൂ ഇസഡ് 11 എക്‌സ് മാര്‍ച്ച് 16 മുതല്‍ ആമസോണ്‍ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.

