ന്യൂഡൽഹി: വിദ്യാർഥികളെ ലക്ഷ്യമിട്ട് ഐക്യൂ ഇസഡ്11 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 120 ഹെർട്സ് റിഫ്രഷ് റേറ്റും 1200 നിറ്റ്സ് വരെ തെളിച്ചവും നൽകുന്ന 6.74 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ, 6500 എംഎഎച്ച് ബാറ്ററി, 44 വാട്ട് ഫ്ലാഷ് ചാർജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. എഐ ക്രിയേഷൻ, എഐ ക്യാപ്ഷൻസ്, എഐ ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, എഐ സ്ക്രീൻ വിവർത്തനം തുടങ്ങിയ കൃത്രിമ ബുദ്ധി അധിഷ്ഠിത സംവിധാനങ്ങളും ഫോണിലുണ്ട്. 50 മെഗാപിക്സൽ സോണി പ്രധാന ക്യാമറയും ഐപി65 നിലവാരത്തിലുള്ള പൊടിയും വെള്ളവും പ്രതിരോധിക്കുന്ന സംരക്ഷണവും നൽകിയിട്ടുണ്ട്. 17,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോൺ ജൂലൈ 30 മുതൽ ഐക്യൂ ഓൺലൈൻ സ്റ്റോർ, ആമസോൺ, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും.

