കെ.പി.എച്ച്.എ. പത്താം വാര്‍ഷികാഘോഷവും കണ്‍വെന്‍ഷനും കൊച്ചിയില്‍ നടന്നു 

അതിഥി സല്‍ക്കാര മേഖലയിലെ ഹൗസ് കീപ്പിംഗ് പ്രൊഫഷണലുകള്‍ക്ക് പൊതുവേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ കൊച്ചിയില്‍ തുടക്കം കുറിച്ച കൂട്ടായ്മയാണ് കെ.പി.എച്ച്.എ.
കൊച്ചി: കേരള പ്രൊഫഷണല്‍ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്റെ (കെ.പി.എച്ച്.എ.) പത്താം വാര്‍ഷികാഘോഷവും പ്രഥമ കേരള ഹൗസ് കീപ്പേഴ്‌സ് കണ്‍വെന്‍ഷനും കൊച്ചിയില്‍ നടന്നു. റിട്ട. ചീഫ് ജസ്റ്റിസ് സി. കെ അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്‍ (PHA) സ്ഥാപക പ്രസിഡന്റും ചെയര്‍പേഴ്‌സണുമായ ജയശ്രീ നാഗരാജ് മുഖ്യാതിഥിയായി.. ‘ഹൗസ് കീപ്പിംഗ് ഇന്നലെയും ഇന്നും’ എന്ന വിഷയത്തില്‍ നിരുപമ പാത്ര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടര്‍മാരും ജനറല്‍ മാനേജര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. ‘വര്‍ക്ക് ലൈഫ് ബാലന്‍സ്’ എന്ന വിഷയത്തില്‍ പ്രദീപ് രാജനും (എ.ജി.എം ഫെസിലിറ്റീസ്, വേള്‍ഡ് ട്രേഡ് സെന്റര്‍), ‘ഹ്യൂമന്‍ എലമെന്റ് ഇന്‍ ഹോസ്പിറ്റാലിറ്റി’ എന്ന വിഷയത്തില്‍ മന്‍സൂര്‍ എ.ആറും (കോര്‍പ്പറേറ്റ് മാനേജര്‍, അബാദ് ഗ്രൂപ്പ്) സംസാരിച്ചു. ക്ലീന്‍ കേരള കമ്പനി മുന്‍ എം.ഡി കബീര്‍ ബി. ഹാരൂണ്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഇനിഷ്യേറ്റീവിനെക്കുറിച്ച് ക്ലാസ് നയിച്ചു. കൂടാതെ ഡോ. റോജ ജോസഫ് നയിച്ച കാന്‍സര്‍ ബോധവല്‍ക്കരണ സെഷനും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. ഹൗസ് കീപ്പിംഗ് രംഗത്തെ മികച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

ലിബര്‍ട്ടീ ഡിസൈന്‍സ് അവതരിപ്പിച്ച ഹോട്ടല്‍ യൂണിഫോം ഫാഷന്‍ ഷോ, അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവ കണ്‍വെന്‍ഷന് മാറ്റുകൂട്ടി. കേരള ട്രാവല്‍ മാര്‍ട്ട്, കേരള ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബ്, ഹോട്ടല്‍ടെക് തുടങ്ങി ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതിഥി സല്‍ക്കാര മേഖലയിലെ ഹൗസ് കീപ്പിംഗ് പ്രൊഫഷണലുകള്‍ക്ക് പൊതുവേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ കൊച്ചിയില്‍ തുടക്കം കുറിച്ച കൂട്ടായ്മയാണ് കെ.പി.എച്ച്.എ. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഇരുന്നൂറിലധികം അംഗങ്ങളുള്ള സംഘടനയായി കെപിഎച്ച്എ വളര്‍ന്നിട്ടുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു