ഭക്തജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എച്ച്.എം.എ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. എബ്രാന്തിരി ക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പുതുമന പ്രവീണ്‍ എബ്രാന്തിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തില്‍ പൂരത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എച്ച്.എം.എ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ക്യാമ്പ് ഡയറക്ടര്‍ ഡോ. ഹരീഷ് കുമാര്‍ പട്ടരുതൊടി അധ്യക്ഷത വഹിച്ചു. ഐ.എച്ച്.എം.എ ദേശീയ കമ്മിറ്റി അംഗം ഡോ. മുഹമ്മദ് ഷമീം, എബ്രാന്തിരി ക്ഷേമ സഭാംഗം രതീഷ് ജാലമന, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. ഫവാസ് ഇബ്‌നു അലി, പെരിന്തല്‍മണ്ണ ചാപ്റ്റര്‍ സെക്രട്ടറി ഡോ. ഫര്‍ഹാന്‍, കൊണ്ടോട്ടി ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം ഡോ. സരിഗ ഹരീഷ്,ഡോ. അലിന്‍ ഷഹ്‌മ, ഉണ്ണി കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു.ഏപ്രില്‍ 04 വരെ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ ക്യാമ്പ് പ്രവര്‍ത്തിക്കും.

