കുട്ടികളില്‍ കണ്ടുവരുന്ന സാല്‍മോണല്ല, ഷീഗല്ല എന്നി രോഗങ്ങള്‍ക്ക് വിദേശിയായ ചെഞ്ചവിയന്‍ ആമ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയക്കുന്നു.
കൊച്ചി: വിദേശങ്ങളില്‍ നിന്നുള്ള അലങ്കാര ജീവജാലങ്ങളുടെ ഇറക്കുമതി കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇവയുടെ വ്യാപനം ആരോഗ്യമേഖലയില്‍ പുതിയ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നതായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്സ് കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് അഭിപ്രായപ്പെട്ടു. മസ്തിഷ്‌ക്കത്തിലെ അസാധാരണ അണുബാധകളുടെ രോഗനിര്‍ണ്ണയത്തിനും, പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സമഗ്രമായ മാനദണ്ഡങ്ങള്‍ രൂപീകരികരിക്കുകയും പിന്തുടരുകയും വേണമെന്ന് ശില്‍പശാലയില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിപ്പ, അമീബിക്ക് മെനിഞ്ചോ എന്‍സഫലൈറ്റിസ്, ഇയോസിനോഫിലിക്ക് മെനിഞ്ചൈറ്റിസ് എന്നീ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. മസ്തിഷക്കത്തിലെ ഇയോസിനോഫിലിക്ക് മെനിഞ്ചൈറ്റിസിന്റെ വ്യാപനത്തിന് ആഫ്രിക്കന്‍ ഒച്ച് കാരണമാകുന്നു. കുട്ടികളില്‍ കണ്ടുവരുന്ന സാല്‍മോണല്ല, ഷീഗല്ല എന്നി രോഗങ്ങള്‍ക്ക് വിദേശിയായ ചെഞ്ചവിയന്‍ ആമ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയക്കുന്നു. അമീബിക്ക് മെനിഞ്ചൈറ്റിസ് രോഗികളുടെ എണ്ണം 2024-ല്‍ 39-ല്‍ നിന്നും 2025-ല്‍ 201 ആയി വര്‍ദ്ധിച്ചു.24 ശതമാനത്തോളമാണ് മരണ നിരക്കെന്നും പഠനങ്ങള്‍ പറയുന്നു.
അക്കാന്തമീബ, നൈഗ്ലേരിയ ഫൗളേരി എന്നീ രണ്ടുതരം അമീബകളാണ് സാധാരണയായി കണ്ടുവരുന്നത്. നൈഗ്ലേരിയ ഫൗളേരിയെ ക്ലോറിന്‍ ഉപയോഗിച്ച് ജലത്തില്‍നിന്നും അണുവിമുക്തമാക്കാം. എന്നാല്‍ അക്കാന്തമീബ വെള്ളം തിളപ്പിച്ചാല്‍ മാത്രമേ നിര്‍വീര്യമാക്കപ്പെടുകയുള്ളു. ജലത്തില്‍നിന്നും അമീബ അണുബാധ പകരുന്നത് മൂക്കിലൂടെയാണ്
കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്സ് മുന്‍കൈയ്യെടുത്ത് വിരകള്‍ മൂലമുണ്ടാകുന്ന ഇയോസിനോഫിലിക്ക് മെനിഞ്ചൈറ്റിസ് കണ്ടുപിടിക്കുന്നതിനുള്ള പി.സി.ആര്‍. ടെസ്റ്റ് സൗജന്യമായി കൊച്ചി അമൃത ആശുപത്രിയില്‍ ആരംഭിച്ചു. ശില്‍പ്പശാലയുടെയും സൗജന്യ പി.സി.ആര്‍. ടെസ്റ്റ് പദ്ധതിയു ടെയും ഉദ്ഘാടനം കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. വി.ടി. ഹരിദാസും, അമൃത ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.വി. ബീനയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
തലച്ചോറിനെ ബാധിക്കുന്ന നിപ, അമീബ, മറ്റു അണുബാധകള്‍ എന്നിവ യെക്കുറിച്ചുള്ള ശില്‍പ്പശാലയില്‍ ഡോ. ടി. വി സജീവ് (കെ.എഫ്.ആര്‍.ഐ), ഡോ. ഉമ്മര്‍. കെ (കോഴിക്കോട്). ഡോ. പരമേശ്വരന്‍ കെ. (വൈക്കം), ഡോ. വൈശാഖ് ആനന്ദ് (കൊച്ചി), ഡോ. അരവിന്ദ് ആര്‍. (തിരുവനന്തപുരം), ഡോ. വി. അനി ല്‍കുമാര്‍ (കൊച്ചി), ഡോ. ജയ്ചന്ദ് ജോണ്‍സണ്‍ (തിരുവനന്തപുരം). ഡോ. അനിത പി. എം. (കോഴിക്കോട്), ഡോ. ഷാനിമോള്‍ പി. ഇ. (ആലപ്പുഴ). ഡോ. ഷാജി. സി. വി (ആലപ്പുഴ). ഡോ. ഫിജു ചാക്കോ (തൃശൂര്‍), ഡോ. സി.ജെ. സുരേഷ് ചന്ദ്രന്‍ (തിരുവനന്തപുരം), ഡോ. സന്ദീപ് പത്മനാഭന്‍(കൊച്ചി). ഡോ. രമ്യ പ്രകാശ് (തിരുവനന്തപുരം) എന്നീ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശില്‍പശാലയ്ക്ക് ഡോ.കെ.പി.വിനയന്‍, ഡോ. വി.ജി.പ്രദീപ് കുമാര്‍. കേരള അസ്സാേസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. വി.ടി. ഹരിദാസ് എന്നിവര്‍ നേത്യത്വം നല്‍കി.

