‘ ഹം പാര്‍ട്ടി കേരള ഘടകം എന്‍ഡിഎയില്‍

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി നേതൃത്വം നല്‍കുന്ന ഹം പാര്‍ട്ടി കേരള ഘടകത്തെ എന്‍ഡിഎയുടെ ഭാഗമാക്കിക്കൊണ്ട് പാര്‍ട്ടിയുടെ കേരള ഘടകം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ മാത്യുസ്റ്റീഫനെ എന്‍ഡിഎ കണ്‍വീനര്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചപ്പോള്‍
സാമൂഹിക നീതി, സമഗ്രവികസനം, യുവജനശാക്തീകരണം എന്നിവ ലക്ഷ്യമിക്കി എന്‍ഡിഎ സഖ്യത്തിനൊപ്പം ഹം പാര്‍ട്ടി കേരളത്തില്‍ ശക്തമായ മുന്നേറുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പറഞ്ഞു.
കൊച്ചി: കേന്ദ്രമന്ത്രിയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി നേതൃത്വം നല്‍കുന്നതും ബീഹാര്‍ കാബിനറ്റ് മന്ത്രി സന്തോഷ്‌കുമാര്‍ സുമന്‍ ദേശീയ പ്രസിഡന്റുമായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-സെക്കുലര്‍ (ഹം-എസ്) കേരള ഘടകം എന്‍ഡിഎയുടെ ഭാഗമായി മാറി. പാര്‍ട്ടിയുടെ കേരള ഘടകം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ മാത്യുസ്റ്റീഫന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.നിയാസ്, ചീഫ് ജനറല്‍ സെക്രട്ടറി ശിവശങ്കര്‍, സംഘടന സെക്രട്ടറി സെരിഫ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഡിഎ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും എന്‍ഡിഎ അംഗത്വം ഏറ്റുവാങ്ങി. കേരളത്തിലെ വികസന രാഷ്ട്രീയത്തിന് പുതിയ ദിശയും ശക്തിയും നല്‍കി സാമൂഹിക നീതി, സമഗ്രവികസനം, യുവജനശാക്തീകരണം എന്നിവ ലക്ഷ്യമിക്കി എന്‍ഡിഎ സഖ്യത്തിനൊപ്പം ഹം പാര്‍ട്ടി കേരളത്തില്‍ ശക്തമായ മുന്നേറുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു