കെ.വി.വി.ഇ.എസ് വാര്‍ഷിക സമ്മേളനം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനെല്ലൂര്‍-ചിറ്റൂര്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു. പി.ജി ജോസഫ്, അബ്ദുള്‍ ഷുക്കൂര്‍, സി. എസ് രാമചന്ദ്രന്‍, എം. സി പോള്‍സണ്‍,  ജിമ്മി ചക്യത്ത്, കെ. ടി ജോയ്, എഡ്വേര്‍ഡ് ഫോസ്റ്റസ്, കെ. എ അനൂപ്, പോള്‍ പേട്ട,  വി. എ എഡിസണ്‍, ശിഹാബ്, ജയാ പീറ്റര്‍ തുടങ്ങിയവര്‍ സമീപം

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

കൊച്ചി:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനെല്ലൂര്‍-ചിറ്റൂര്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ്  ഉദ്ഘാടനം ചെയ്തു. ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. എസ് രാമചന്ദ്രന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്  ജിമ്മി ചക്യത്ത്, ജില്ലാ വൈസ് പ്രസിഡന്റ്  എം സി പോള്‍സണ്‍ ജില്ലാ സെക്രട്ടറി കെ ടി ജോയ്, എഡ്വേര്‍ഡ് ഫോസ്റ്റസ്, വനിതാവിംഗ് പ്രസിഡന്റ് ജയാ പീറ്റര്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്,  എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി  എഡ്വേര്‍ഡ് ഫോസ്റ്റസ്, യൂണിറ്റ് വനിതാവിങ് പ്രസിഡന്റ് ഹസീന ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ജില്ലാ സെക്രട്ടറി കെ ടി ജോയ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.


Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു