ഹം പാര്‍ട്ടി പുനസംഘടിപ്പിച്ചു: മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ ചെയര്‍മാന്‍

ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ഹം) പാര്‍ട്ടി കേരള ഘടകം ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ വി. നിയാസ്, കേരള ജനറല്‍ സെക്രട്ടറി ചീഫ്  ശിവശങ്കര്‍, ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സെരിഫ് ബാബു

മേയ് മാസത്തില്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തി പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും രാജേഷ് കുമാര്‍ പാണ്ടെ അറിയിച്ചു.

കൊച്ചി:  ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ഹം) പാര്‍ട്ടിയുടെ കേരള ഘടകം പുനസംഘടിപ്പിച്ചു. മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനെ പാര്‍ട്ടിയുടെ കേരള ചെയര്‍മാനായും,  വി. നിയാസിനെ സംസ്ഥാന കോര്‍ഡിനേറ്ററായും തിരഞ്ഞടുത്തു. ശിവ ശങ്കര്‍ (ജനറല്‍ സെക്രട്ടറി ചീഫ്, കേരളം), സെരിഫ് ബാബു (ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.  പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന സിബി ജോര്‍ജ്ജിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി നാഷണല്‍ ചീഫ് ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ പാണ്ടെ അറിയിച്ചു. ശക്തമായ അഴിച്ചു പണിയിലൂടെ കേരളത്തില്‍ പാര്‍ട്ടി പുതിയ ദിശയിലേക്ക് കടക്കുകയാണ്. കേരളത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേന്ദ്ര നേതൃത്വം നേരിട്ട് നിരീക്ഷിക്കും. പുതിയ നേതൃത്വത്തിന്റെ കീഴില്‍ പാര്‍ട്ടി ഗ്രാസ്‌റൂട്ട് തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കും.എന്‍ഡിഎയുടെ ഭാഗമായി മുന്നോട്ടു പോകുന്ന പാര്‍ട്ടിയില്‍ യാതൊരുവിധ അച്ചടക്ക ലംഘനങ്ങളും അഴിമതി പ്രവണതയും  വെച്ചുപൊറുപ്പിക്കില്ല. മേയ് മാസത്തില്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തി പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും രാജേഷ് കുമാര്‍ പാണ്ടെ അറിയിച്ചു.

 


Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു