പ്രതിവര്‍ഷം ഏകദേശം 3.21 കോടി യൂണിറ്റ് റിന്യൂവബിള്‍ എനര്‍ജിയാണ് കമ്പനി ഉറപ്പാക്കിയിരിക്കുന്നത്
കൊച്ചി : ഹിന്ദുജ റിന്യൂവബിള്‍സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച് ആര്‍ ഈ പി എല്‍), സണ്‍ഷുവര്‍ എനര്‍ജി എന്നിവയുമായി എല്‍ജിഇ ഇന്ത്യ ദീര്‍ഘകാല സോളാര്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റുകളില്‍ (പി പി എ) ഒപ്പുവച്ചു. ഈ കരാറിലൂടെ എല്‍.ജി ഇലട്രോണിക്‌സ് ഇന്ത്യയുടെ ഗ്രേറ്റര്‍ നോയിഡ യൂണിറ്റിലേക്ക് സണ്‍ഷുവര്‍ എനര്‍ജി 11 മെഗാ വാട്ട് പീക്കും (എം ഡബ്ലിയു പി ), പൂനെ യൂണിറ്റിലേക്ക് എച്ച് ആര്‍ ഇ പി എല്‍ 9.80 എം ഡബ്ലിയു പി സോളാര്‍ പവറും നല്‍കും. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 3.21 കോടി യൂണിറ്റ് റിന്യൂവബിള്‍ എനര്‍ജിയാണ് കമ്പനി ഉറപ്പാക്കിയിരിക്കുന്നത്. ഇത് രണ്ട് പ്ലാന്റുകളുടെയും മൊത്തം റിന്യൂവബിള്‍ എനര്‍ജി ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ഛ.61മെട്രിക് ടണ്‍ കാര്‍ബണ്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ സുസ്ഥിര ഉല്പാ ദനത്തിലേക്കുള്ള യാത്ര ശക്തിപ്പെടുത്തുമെന്നതും ഈ ധാരണയുടെ മറ്റൊരു പ്രധാന നേട്ടമാണ്. 25 വര്‍ഷം കാലാവധിയുള്ള കരാറിലെ പ്രവര്‍ത്തനങ്ങള്‍ 2026 ന്റെ രണ്ടാം പാദത്തില്‍ ഔദ്യോഗികമായി ആരംഭിക്കും. എല്‍ജിയുടെ രാജ്യത്തെ പ്രഥമ റിന്യൂവബിള്‍ എനര്‍ജി പ്രൊജക്ടും ആദ്യ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റുമാണ് ഇതെന്നും കമ്പനി എംഡിയും ചീഫ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ഹോങ് ജ്യൂ ജിയോണ്‍ പറഞ്ഞു.

