തൃപ്പൂണിത്തുറ ശ്രീനിവാസ കോവില്‍ വഞ്ചിയെടുപ്പ് ഉത്സവത്തിലും അഞ്ജലി നായര്‍ പങ്കെടുത്തു.
തൃപ്പൂണിത്തുറ: ഓശാനാ ഞായര്‍ ദിനത്തില്‍ ഇടക്കൊച്ചി സെന്റ് ലോറന്‍സ് പള്ളിയിലെത്തിയ തൃപ്പൂണിത്തുറ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി വിശ്വാസികള്‍ക്കൊപ്പം സമയം പങ്കിട്ടു. പള്ളിയിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം എന്‍ ഡി എ ഇടക്കൊച്ചി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ പരിപാടികളിലും അഞ്ജലി നായര്‍ പങ്കെടുത്തു. ബിജെപി എറണാകുളം സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എല്‍ ജയിംസ് ഉദ്ഘാടനം ചെയ്തു.
ബി ജെ പി ഇടക്കൊച്ചി എരിയ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എം.ധനീഷ്, കെ.കെ.റോഷന്‍ കുമാര്‍, സജീവന്‍ ചാലാവീട്ടില്‍, ബിന്ദു പുണ്ഡരിയാക്ഷന്‍, ജ്യോല്‍സ്‌നാ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം പാവുമ്പായി മൂലയിലായിരുന്നു ആദ്യ റൗണ്ട് പര്യടനം സമാപിച്ചത്. തുടര്‍ന്ന് തൃപ്പൂണിത്തുറ ശ്രീനിവാസ കോവില്‍ വഞ്ചിയെടുപ്പ് ഉത്സവത്തിലും അഞ്ജലി നായര്‍ പങ്കെടുത്തു.


