എ.ബി.സി ക്യാമ്പയിനുമായി നടി സോഹ അലി ഖാന്‍

കൊച്ചി: ഫലപ്രദമായ ശരീരഭാര നിയന്ത്രണം സംബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണ ക്യാമ്പയിനുമായി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ഫലപ്രദമായ ശരീരഭാര നിയന്ത്രണം കഠിനമായ പട്ടിണി കിടക്കലോ, ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കലോ അല്ലെന്നും, പകരം സുസ്ഥിരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലാണെന്നും ക്യാമ്പയിനില്‍ സംസാരിച്ച നടി സോഹ അലി ഖാന്‍ പറഞ്ഞു. ഇഷ്ടഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിന് പകരം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. പ്രോട്ടീന്‍ അടങ്ങിയ മുട്ട, പനീര്‍, ബദാം, കടല വര്‍ഗങ്ങള്‍ എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കാനും അമിതവിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലുള്ള വിശപ്പ് ശമിപ്പിക്കാനായി കഴിക്കുന്ന ലഘുഭക്ഷണങ്ങള്‍ ഊര്‍ജ നില നിലനിര്‍ത്താന്‍ സഹായിക്കുമെങ്കിലും, വിശപ്പിനെ അകറ്റി നിര്‍ത്തുന്നതോടൊപ്പം ഏകാഗ്രത വര്‍ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. പഴങ്ങളും കാലിഫോര്‍ണിയ ബദാമും പോലെയുള്ള ശ്രദ്ധാപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍ മികച്ച ഓപ്ഷനുകളാണ്. മധുരപാനീയങ്ങള്‍ക്ക് പകരം ഫ്രൂട്ട് ഇന്‍ഫ്യൂസ്ഡ് വാട്ടറും, ഡെസേര്‍ട്ടുകള്‍ക്ക് പകരം പഴങ്ങളും ശീലമാക്കുന്നത് ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ക്യാമ്പയിന്‍ ചൂണ്ടിക്കാട്ടുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു