സർവകലാശാല പ്രസിദ്ധീകരിച്ച പ്രൊഫ. മീനാമ്പാൾ നാരായണന്റെ ‘ഗളിതകുസുമം’ എന്ന പുസ്തകം വൈസ് ചാൻസലർ പ്രകാശനം ചെയ്തു.
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ നാരായണഭട്ടപാദ സ്മാരക ദ്വിദിന ദേശീയ ശാസ്ത്രാർത്ഥസഭ സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. സിസ തോമസ് ഉദ്ഘാടനം ചെയ്തു. കാലടി മുഖ്യകാമ്പസിൽ നടന്ന ചടങ്ങിൽ ഡോ. ആർ.ഡി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സർവകലാശാല പ്രസിദ്ധീകരിച്ച പ്രൊഫ. മീനാമ്പാൾ നാരായണന്റെ ‘ഗളിതകുസുമം’ എന്ന പുസ്തകം വൈസ് ചാൻസലർ പ്രകാശനം ചെയ്തു. പ്രൊഫ. കെ. മുത്തുലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. കൃഷ്ണകുമാർ, പ്രൊഫ. മീനാമ്പാൾ നാരായണൻ, പ്രൊഫ. കെ. മുത്തുലക്ഷ്മി എന്നിവരെ ആദരിച്ചു. പ്രൊഫ. കെ. മുത്തുലക്ഷ്മി മേൽപ്പുത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. മീനാമ്പാൾ നാരായണൻ, ഡോ. കെ.സി. രേണുക, ഡോ. ആതിര ജാതവേദൻ, ഡോ. രതി ടി.എസ്. എന്നിവർ പ്രസംഗിച്ചു. പ്രൊഫ. കൃഷ്ണകുമാർ ശാസ്ത്രാർത്ഥ സദസിന് നേതൃത്വം നൽകി.

