തൃക്കാക്കരയില്‍ ട്വന്റി20-എന്‍ഡിഎ തരംഗം ; താരമായി അഖില്‍ മാരാര്‍

ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് മാമ്പള്ളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പ്രദേശവാസിയായ വീട്ടമ്മ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക സമ്മാനിച്ചപ്പോള്‍
പര്യടന വാഹനം കടന്നുപോയ വഴികളിലെ  ഇരുവശങ്ങളിലും നിരവധി പേരാണ് കാത്തുനിന്ന് അഖില്‍ മാരാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്.
തൃക്കാക്കര:  തൃക്കാക്കരയുടെ പടിഞ്ഞാറന്‍ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചാണ് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാരുടെ വാഹന പര്യടനം നടക്കുന്നത്. വാഴക്കാല മോറള്‍ജി ഗ്രൗണ്ടില്‍ നിന്നുമായിരുന്നു അഖില്‍ മാരാരുടെ  വാഹന പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കെന്നടിമുക്ക്, സുന്ദര്‍ നഗര്‍, മാമ്പള്ളിപറമ്പ്, പോപ്പുലര്‍, വാഴക്കാല, തൃക്കാക്കര, തോപ്പില്‍, കരുണാലയം, കുഴിക്കാട്ട്, എന്‍.പി.ഒ.എല്‍, തുടങ്ങി തൃക്കാക്കരയുടെ പടിഞ്ഞാറന്‍ മേഖലയില്‍ അഖില്‍ മാരാരുടെ വാഹന പര്യടനം നടന്നു.
ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോപ്പില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രദേശവാസി സ്ഥാനാര്‍ത്ഥിയെ കിരീടം ധരിപ്പിച്ചപ്പോള്‍
വേനല്‍ ചൂടിനെ വകവെക്കാതെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയെ ഒരുനോക്ക് കാണാനും അഭിവാദ്യം ചെയ്യാനും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും മുതിര്‍ന്നവരും സ്ത്രീകളും കൊച്ചു കുട്ടികളും അടക്കം ജനങ്ങളുടെ വലിയ നിരയാണ് ദൃശ്യമായത്. പര്യടന വാഹനം കടന്നുപോയ വഴികളിലെ  ഇരുവശങ്ങളിലും നിരവധി പേരാണ് കാത്തുനിന്ന് അഖില്‍ മാരാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്. വരും ദിവസങ്ങളില്‍  കൂടുതല്‍ പേരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ്  സ്ഥാനാര്‍ത്ഥി ലക്ഷ്യമിടുന്നത്.
ജീവിതം എങ്ങനെ ഉത്സവമാക്കാം- കൊച്ചിന്‍ കോര്‍പ്പറേഷന്‍  ടൗണ്‍ പ്ലാനര്‍ ചുമതല വഹിച്ച റിട്ട.എന്‍ജിനീയര്‍ ബാബുരാജ് രചിച്ച പുസ്തകം ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കിഷോര്‍ കുമാര്‍ സ്ഥാനാര്‍ഥി അഖില്‍മാരാര്‍ക്ക് സമര്‍പ്പിച്ചപ്പോള്‍
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു