അഞ്ചാം പ്രമാണത്തില്‍ സ്ത്രീപക്ഷ സാന്നിധ്യം പ്രമുഖമാണ്. സുഹാസിനി, കനി കുസൃതി എന്നീ പ്രഗല്‍ഭ താരങ്ങള്‍ക്കൊപ്പം ബോളിവുഡില്‍ നിന്നും നിമിഷ ഡീന്‍ എന്ന നടിയും പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു
സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഞ്ചാം പ്രമാണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂര്‍ പൊയ്യയില്‍ ആരംഭിച്ചു. സുഹാസിനി ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് ആരംഭം കുറിച്ചത് . ഫാ .സജി ജോര്‍ജ് വട്ടക്കുഴിയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. സുഹാസിനി ഫസ്റ്റ് ക്ലാപ്പും നല്‍കി. ജയദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. ദേശീയ പുരസ്‌കാര ജേതാവ് മിറിയീ ചാണ്ടി ആണ് സഹ സംവിധായക. റൂബി എന്‍ഡവര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സൈക്കോളജി ത്രില്ലര്‍ ജോര്‍ണറില്‍ ഒരുക്കുന്ന ഈ ചിത്രം 1980 തുടക്ക കാലഘട്ടത്തിലെ സമ്പത്തും പ്രതാപവും നിറഞ്ഞ ഒരു പുരാതന സുറിയാനി ക്രിസ്ത്യന്‍ കുടുംബത്തിന്റെ കഥ പറയുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, പാരമ്പര്യ മൂല്യങ്ങള മുറുകെപ്പിടിക്കുന്ന ഒരു കുടുംബത്തില്‍ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങള്‍ അപ്രസക്തരാണ്. ഇവിടെ അത്തരം ഒരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണത്തെ വ്യത്യസ്തമാക്കുന്നത്. തികച്ചും റിയലിസ്റ്റിക് ആയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. പുരാതന തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രഞ്ജി പണിക്കര്‍, നിമിഷ ഡീന്‍, ഷെബിന്‍ ബെന്‍സണ്‍ , വിനയ് മേനോന്‍ , അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈനി ആന്റണിയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. സംഗീതം സൂരജ് എസ് കുറുപ്പ് , ഛായഗ്രഹണം സിന്റോ പൊടുത്താസ്, എഡിറ്റിംഗ് ബീന പോള്‍, കലാസംവിധാനം അപ്പുണ്ണി സാജന്‍, മേക്കപ്പ് വിന്‍സി പൈ കോസ്റ്റും ഡിസൈന്‍ മഞ്ജുഷ രാധാകൃഷ്ണന്‍, സ്റ്റില്‍സ് അജി മസ്‌കറ്റ് , ഫിനാന്‍സ് കണ്‍ട്രോള്‍ അനില്‍ ആമ്പല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആദര്‍ശ് ജി നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍ ജെറി വിന്‍സന്റ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അസ്മീര്‍ നേമം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍.
അഞ്ചാം പ്രമാണത്തിലെ സ്ത്രീപക്ഷ സാന്നിധ്യം.
അഞ്ചാം പ്രമാണത്തില്‍ സ്ത്രീപക്ഷ സാന്നിധ്യം പ്രമുഖമാണ്. സുഹാസിനി, കനി കുസൃതി എന്നീ പ്രഗല്‍ഭ താരങ്ങള്‍ക്കൊപ്പം ബോളിവുഡില്‍ നിന്നും നിമിഷ ഡീന്‍ എന്ന നടിയും പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായി മലയാളത്തിലേക്കുള്ള കടന്നുവരവാണ് നിമിഷ ഡീനിന്റേത്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ആക്ടിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ സിനിമാ രംഗത്ത് നാന്ദി കുറിക്കുന്നത് ബോളിവുഡിലാണ്. ബോളിവുഡിലെ പ്രശസ്ത നടനായിരുന്ന സുഷാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച ‘ദില്‍ ബേചാര’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് നിമിഷ മലയാള ചിത്രമായ അഞ്ചാം പ്രമാണത്തില്‍ എത്തുന്നത്. തിരക്കഥാകൃത്ത് ഷൈനി ആന്റണി മികച്ച മാധ്യമപ്രവര്‍ത്തകയും നോവലിസ്റ്റുമാണ്. ഷൈനിയുടെ കഥക്ക് കോമണ്‍വെല്‍ത്ത് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. കൊ-ഡയറക്ടര്‍ മിറിയീ ചാണ്ടി 2024 ലെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായിക ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ളതാണ്. എഡിറ്റര്‍ ബീന പോളും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി പുരസ്‌കാര ജേതാക്കളുടെ സംഗമം കൂടിയാണ് സ്ത്രീപക്ഷ സിനിമയായ അഞ്ചാം പ്രമാണം.


