പങ്കാളിത്തത്തിന്റെ ഭാഗമായി വാഹന രജിസ്ട്രേഷൻ,അറ്റകുറ്റപ്പണികൾ,
ഇൻഷുറൻസ് ഉൾപ്പെടുന്ന സമ്പൂർണ ലീസ് ഏവിസ് ഇന്ത്യ കൈകാര്യം ചെയ്യും.
കൊച്ചി:നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഏവിസ് ഇന്ത്യയും ചേർന്ന് ഇന്ത്യയിലെ കോർപ്പറേറ്റ് മൊബിലിറ്റി, ലീസിംഗ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. സംരംഭങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഫ്ലെക്സിബിൾ മൊബിലിറ്റി മോഡലുകളുടെ ആവശ്യം പരിഹരിക്കാനാണ് സഹകരണം ലക്ഷ്യമിടുന്നത്. ഫ്ലെക്സിബിൾ ലീസിങ്,സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ നിസ്സാൻ മാഗ്‌നൈറ്റ്, പുതിയ നിസ്സാൻ ഗ്രാവൈറ്റ് എന്നിവയുൾപ്പെടെയുള്ള നിസ്സാൻ ഉൽപ്പന്നങ്ങൾ 60 മാസം വരെ കാലാവധിയിലും 50,000 കിലോമീറ്റർ ഉപയോഗ പരിധിയിലും ലഭ്യമാകും. തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് പ്രതിമാസം 9,399 രൂപയാണ് വാടക. പങ്കാളിത്തത്തിന്റെ ഭാഗമായി വാഹന രജിസ്ട്രേഷൻ,അറ്റകുറ്റപ്പണികൾ,

