പെരുന്നാള്‍ വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി; പകരം സ്‌നേഹഭവനം നിര്‍മ്മിക്കും

ചരിത്ര പ്രസിദ്ധമായ കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ മെയ് ആദ്യവാരം നടക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കാന്‍ ഇടവക ഭരണസമിതി തീരുമാനിച്ചു. മുണ്ടത്തിക്കോട് ദുരന്തരത്തിന്റെ പശ്ചാത്തലത്തില്‍ സഭാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കിയ ആഹ്വാനം ഏറ്റെടുത്താണ് മാതൃകാപരമായ ചുവടുവെയ്പ്
കൊച്ചി / കോട്ടയം : മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ സ്‌നേഹചലഞ്ച് ഏറ്റെടുത്ത് കൂടുതല്‍ ദൈവാലയങ്ങള്‍. ചരിത്ര പ്രസിദ്ധമായ കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ മെയ് ആദ്യവാരം നടക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കാന്‍ ഇടവക ഭരണസമിതി തീരുമാനിച്ചു. മുണ്ടത്തിക്കോട് ദുരന്തരത്തിന്റെ പശ്ചാത്തലത്തില്‍ സഭാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കിയ ആഹ്വാനം ഏറ്റെടുത്താണ് മാതൃകാപരമായ ചുവടുവെയ്പ്. വെടിക്കെട്ടിനായി ചെലവഴിക്കുന്ന പണം ഉപയോഗിച്ച് സ്‌നേഹഭവനം നിര്‍മ്മിക്കുമെന്ന് ഇടവക വികാരി ഫാ. റോബിന്‍ മര്‍ക്കോസ് വ്യക്തമാക്കി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയും, കോട്ടൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. ഇതിനായി നീക്കിവെച്ച തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ഇടവകനേതൃത്വം അറിയിച്ചു. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ പുതുപ്പള്ളി പള്ളിയും, ചന്ദനപ്പള്ളി വലിയപള്ളിയും വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി ദൈവാലങ്ങള്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്‌നേഹചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു