പഗിട കളി

കേരളത്തില്‍ നിന്നു കാണാതായ 27 കുട്ടികളില്‍ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നത്.
പൂര്‍ണ്ണമായും ഐഫോണ്‍ 15 പ്രോമാക്‌സില്‍  ചിത്രീകരിച്ച് 7.1 ഡോള്‍ബി സൗണ്ട് മിക്‌സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ”പഗിട കളി”യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ”പണി” എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസില്‍ യുക്ലാമ്പ് രാജന്‍ ആയി തിളങ്ങിയ  ടിറ്റോ വില്‍സണ്‍ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദന്‍, അന്ന മരിയ, അമല്‍ സുരേഷ്, പ്രിന്‍സ് ജോണ്‍, ഉമേഷ് ഉദയകുമാര്‍ അക്ഷര എന്നിവരും ‘പഗിട കളി’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറില്‍ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോര്‍ഡുകള്‍ നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്നു കാണാതായ 27 കുട്ടികളില്‍ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യയിലുടനീളം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷന്‍ എന്നിവയും സംവിധായകന്‍ നിഷാദ് ഹസന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. എസ്  എസ്  കാര്‍ത്തികേയന്‍, ദിനു മോഹന്‍, നിഷാദ് ഹസന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് വിനായക് ശരത് ചന്ദ്രന്‍ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂര്‍ത്തി, ദിയ കരണ്‍ ആനന്ദ് എന്നിവരാണ് ഗായകര്‍.
അസോസിയേറ്റ് ഡയറക്ടര്‍-മുരളി ദേവസൂര്യ, സ്‌ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അമല്‍ സുരേഷ്, അഭിനന്ത് പി. രമേശ്,സൗണ്ട് എഫക്റ്റ്‌സ് ആന്റ് ഫൈനല്‍ മിക്‌സ്- കരുണ്‍ പ്രസാദ്, സൗണ്ട് എഞ്ചിനീയര്‍- ദീപക് വര്‍ഗീസ്, ഡി.ഐ-റെജിന്‍ സാന്റോ,മേക്കപ്പ് ചീഫ്- അഞ്ജലി നായര്‍, സ്റ്റില്‍സ്-റഹീസ് റോബിന്‍സ്, പോസ്റ്റര്‍ ഡിസൈന്‍- നിഷാദ് ഹസന്‍, ശ്രീജിത്ത് പുത്തന്‍മടം  ക്രിയേറ്റീവ് സപ്പോര്‍ട്ട്- അനന്തു അശോകന്‍, മില്‍ജോ ജോണി. ഏപ്രില്‍ മൂന്നിന്  ‘പഗിട കളി’ പ്രദര്‍ശനത്തിനെത്തും.പി ആര്‍ ഒ-എ എസ്  ദിനേശ്,മനു ശിവന്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു