മോഹിനിയാട്ടം

‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രമായ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.’ഭരതനാട്യം’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തില്‍ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഏപ്രില്‍ പത്തിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോര്‍ട്ട്,ജഗദീഷ്,വിജയ്ബാബു,അഭിരാം രാധാകൃഷ്ണന്‍,നന്ദു പൊതുവാള്‍,സ്വാതി ദാസ് പ്രഭു,സന്തോഷ് ഗുരുവായൂര്‍,നിസ്താര്‍ സേട്ട്, ജിബിന്‍ ഗോപിനാഥ്,ദിവ്യ എം നായര്‍,കലാരഞ്ജിനി,ശ്രുതി സുരേഷ്,ശ്രീജ രവി,ബേബി ജീന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറില്‍ ലിനി മറിയം ഡേവിഡ്,അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിര്‍വ്വഹിക്കുന്നു. കോ റൈറ്റര്‍-വിഷ്ണു ആര്‍ പ്രദീപ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സല്‍മാന്‍ കെ എം, എഡിറ്റിംഗ്-ഷഫീഖ് വി ബി, ഗാനരചന-മുത്തു, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിതേഷ് അഞ്ചുമന,കല-ദില്‍ജിത് എം ദാസ്,മേക്കപ്പ്- മനോജ് കിരണ്‍ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂര്‍, സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍, പരസ്യകല-യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സാംസണ്‍ സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍,സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍,മോഷന്‍-ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോ, ഡിഐ-കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ മാനേജര്‍-ജോബി,വിവേക്,പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്,മാര്‍ക്കറ്റിംഗ് ഡിസൈന്‍-പപ്പെറ്റ് മീഡിയ, പി ആര്‍ ഒ-എ എസ് ദിനേശ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു