ഒപ്പോ കെ14 പ്ലസ് സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു

കൊച്ചി : ഒപ്പോ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ‘ഒപ്പോ കെ14 പ്ലസ്’ (OPPO K14 Plus) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രകടനക്ഷമതയും ദീർഘകാല ഈടും ലക്ഷ്യമിട്ട് നിർമ്മിച്ചിരിക്കുന്ന ഈ ഫോൺ, ദൈനംദിന ഉപയോഗത്തിന് കൂടുതൽ സൗകര്യപ്രദമായ സവിശേഷതകളോടെയാണ് എത്തുന്ന്.

ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി പ്രൊസസറും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുമാണ് ഒപ്പോ കെ14 പ്ലസിന്റെ പ്രധാന ആകർഷണം. ദീർഘനേരം ചാർജ് നിലനിൽക്കുന്ന 8000 എം.എ.എച്ച് (8000mAh) കൂറ്റൻ ബാറ്ററിയും മികച്ച ചിത്രങ്ങൾ പകർക്കാൻ സഹായിക്കുന്ന ഉയർന്ന നിലവാരമുള്ള ക്യാമറാ സംവിധാനവും ഇതിലുണ്ട്. സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് എന്നീ രണ്ട് മനോഹരമായ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫോൺ വാങ്ങാൻ സാധിക്കും. ബാങ്ക് ഓഫറുകളും മറ്റ് ഡിസ്‌കൗണ്ടുകളും വഴി പ്രാരംഭ ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭത്തിൽ ഫോൺ സ്വന്തമാക്കാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു