എഫ്33 പ്രോ 5ജി ഏപ്രില്‍ 23 മുതലും എഫ്33 5ജി ഏപ്രില്‍ 26 മുതലും ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍, ഒപ്പോ ഇസ്‌റ്റോര്‍, ഫ് ളിപ്പാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
കൊച്ചി: ഒപ്പോ ഇന്ത്യ എഫ്33 പ്രോ 5ജി, എഫ്33 5ജി മോഡലുകള്‍ ഉള്‍പ്പെടുന്ന ഒപ്പോ എഫ്33 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സെഗ്മെന്റിലെ ഏറ്റവും മികച്ച 50എംപി അള്‍ട്രാവൈഡ് സെല്‍ഫി ക്യാമറ, ദീര്‍ഘകാലം നിലനില്‍ക്കുന്ന ഐപി69കെ, 7000എംഎഎച്ച് ബാറ്ററി, കളര്‍ഒഎസ് 16, 5ജി++ കണക്റ്റിവിറ്റി എന്നിവയാണ് ഈ സീരീസിന്റെ പ്രധാന ആകര്‍ഷണങ്ങളെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എഐ ഗ്രൂപ്‌ഫൈ എക്‌സ്‌പെര്‍ട്ട്, എഐ പോര്‍ട്രെയ്റ്റ് ഗ്ലോ, എഐ ഇറേസര്‍, ഡ്യുവല്‍വ്യൂ വീഡിയോ തുടങ്ങിയ നൂതന സവിശേഷതകളോടെ മികച്ച ഫോട്ടോഗ്രഫിയും ദൈനംദിന ഉപയോഗത്തിലെ സ്ഥിരതയും ഒരുമിച്ച് നല്‍കുകയാണ് എഫ്33 സീരീസ്. 6.57 ഇഞ്ച് 120ഹെര്‍ട്‌സ് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡിമെന്‍സിറ്റി 6360 എംഎഎക്‌സ് പ്രോസസര്‍, 12ജിബി റാം വരെ, 80ഡബ്ല്യു സൂപ്പര്‍വൂക് ചാര്‍ജിംഗ് എന്നിവയും ഉള്‍പ്പെടുന്നു. എഫ്33 പ്രോ 5ജി ഏപ്രില്‍ 23 മുതലും എഫ്33 5ജി ഏപ്രില്‍ 26 മുതലും ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍, ഒപ്പോ ഇസ്‌റ്റോര്‍, ഫ് ളിപ്പാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. 31,999 മുതല്‍ 37,999 രൂപ വരെയാണ് ഓഫര്‍ വില. പ്രീബുക്ക്, ആദ്യദിന വാങ്ങലുകാര്‍ക്ക് ബാങ്ക് കിഴിവുകള്‍, 180 ദിവസത്തെ സൗജന്യ ആകസ്മിക നാശ പരിരക്ഷ, 10% വരെ ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ, 10% എക്‌സ്‌ചേഞ്ച് ബോണസ് എന്നീ ഓഫറുകളും ലഭിക്കും.

