ഒപ്പോ ഫൈന്‍ഡ് എക്‌സ്9 സീരീസ് അവതരിപ്പിച്ചു

ആദ്യ വില്‍പ്പനയില്‍ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, പലിശ രഹിത ഇഎംഐ, എക്‌സ്‌ചേഞ്ച് ബോണസ്, സൗജന്യ ഗിഫ്റ്റ് ബോക്‌സ് തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിച്ചു
കൊച്ചി: അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഫൈന്‍ഡ് എക്‌സ്9 എസ്, ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര  എന്നീ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു. മികച്ച ഫോട്ടോഗ്രഫിക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത ഫോണുകളില്‍ ഹാസല്‍ബ്ലാഡ് ക്യാമറ സംവിധാനവും കളര്‍ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൈന്‍ഡ് എക്‌സ്9 എസ് കൂടുതല്‍ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമാണ് നല്‍കുന്നതെന്ന് കമ്പനി കമ്മ്യൂണിക്കേഷന്‍സ് മേധാവി ഗോള്‍ഡി പട്‌നായിക് പറഞ്ഞു. ഫൈന്‍ഡ് എക്‌സ്9 എസ് സണ്‍സെറ്റ് ഓറഞ്ച്, ലാവെന്‍ഡര്‍ സ്‌കൈ, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങളിലും ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര ടുണ്ട്ര അമ്പര്‍, കാന്യോണ്‍ ഓറഞ്ച് നിറങ്ങളിലും ലഭ്യമാകും. മെയ് 28 മുതല്‍ ഒപ്പോ ഇസ്‌റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവ വഴി വില്‍പ്പന ആരംഭിക്കും. ആദ്യ വില്‍പ്പനയില്‍ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, പലിശ രഹിത ഇഎംഐ, എക്‌സ്‌ചേഞ്ച് ബോണസ്, സൗജന്യ ഗിഫ്റ്റ് ബോക്‌സ് തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു