സാംസങ് ‘സോള്‍വ് ഫോര്‍ ടുമോറോ’അഞ്ചാം പതിപ്പ്  ആരംഭിച്ചു

രാജ്യത്തെ 100 നഗരങ്ങളിലായി നടത്തുന്ന ഡിസൈന്‍ തിങ്കിംഗ് വര്‍ക്ക്ഷോപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കാനാണ് സാംസങ് ലക്ഷ്യമിടുന്നത്.

കൊച്ചി: സാംസങ് ഇന്ത്യ തങ്ങളുടെ പ്രമുഖ ഇന്നൊവേഷന്‍ പ്രോഗ്രാമായ ‘സാംസങ് സോള്‍വ് ഫോര്‍ ടുമോറോ’യുടെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തെ 14 മുതല്‍ 22 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മകതയും പ്രശ്‌നപരിഹാര ശേഷിയും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത്തവണ വിജയിക്കുന്ന ടീമുകള്‍ക്കുള്ള ഗ്രാന്റ് തുക രണ്ട് കോടി രൂപയായി സാംസങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 3 വരെ ഈ മത്സരത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

എഐ ലിവിംഗ്, ആരോഗ്യം-വിദ്യാഭ്യാസം, പരിസ്ഥിതി സുസ്ഥിരത, കായികം-സാങ്കേതികവിദ്യ എന്നീ നാല് പ്രധാന മേഖലകളിലെ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരങ്ങളാണ് ഈ പരിപാടി തേടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് ഐഐടി ഡല്‍ഹിയിലെ വിദഗ്ധരുടെ കീഴില്‍ ഇന്‍ക്യൂബേഷന്‍ സൗകര്യവും മെന്റര്‍ഷിപ്പും ലഭിക്കും. മികച്ച നാല് ടീമുകള്‍ക്ക് രണ്ട് കോടി രൂപയുടെ ഗ്രാന്റിന് പുറമെ, മറ്റ് ടോപ്പ് ടീമുകള്‍ക്കായി 20 ലക്ഷം രൂപയും 8 ലക്ഷം രൂപയും വീതമുള്ള ഗ്രാന്റുകളും സാംസങ് ഗാലക്സി ഉപകരണങ്ങളും സമ്മാനമായി നല്‍കുന്നുണ്ട്.

രാജ്യത്തെ 100 നഗരങ്ങളിലായി നടത്തുന്ന ഡിസൈന്‍ തിങ്കിംഗ് വര്‍ക്ക്ഷോപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കാനാണ് സാംസങ് ലക്ഷ്യമിടുന്നത്. ഏകദേശം 2,40,000 മണിക്കൂറിലധികം നീളുന്ന പരിശീലന പരിപാടികളിലൂടെ പ്രോട്ടോടൈപ്പ് നിര്‍മ്മാണത്തിനും ആശയങ്ങള്‍ മെച്ചപ്പെടുത്താനും വിദഗ്ധരുടെ പിന്തുണ ലഭിക്കും. സാംസങ് ഇന്ത്യയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഈ ബൃഹത്തായ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാടിന് വലിയ കരുത്തേകും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു