വിജയികള്‍ക്ക് എഫ്.എം.എസ്.സി.ഐ നാഷണല്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ റൗണ്ടുകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കും.
കൊച്ചി: ബെംഗളൂരുവില്‍ നടന്ന പ്രശസ്തമായ മെക്കോ മെറിറ്റസ് കപ്പില്‍ ഇരട്ട നേട്ടവുമായി റയോ റേസിങ് ടീം. മുംബൈയില്‍ നിന്നുള്ള യുവതാരം കിയാന്‍ ഷാ റോട്ടാക്‌സ് സീനിയര്‍ ടൈറ്റില്‍ സ്വന്തമാക്കിയപ്പോള്‍, മൈക്രോ വിഭാഗത്തില്‍ മുംബൈയില്‍ നിന്നുള്ള അഥര്‍വ ഹേമാനി റോട്ടാക്‌സ് കിരീടം നേടി. റയോ റേസിങിന്റെ തന്നെ ആരവ് സുരേഖിനാണ് മൂന്നാം സ്ഥാനം.വിജയികള്‍ക്ക് എഫ്.എം.എസ്.സി.ഐ നാഷണല്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ റൗണ്ടുകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കും. അടുത്തിടെ തായ്‌ലന്‍ഡില്‍ നടന്ന ആര്‍എംസി ഏഷ്യ ട്രോഫിയില്‍ പോഡിയം ഫിനിഷ് നേടിയ പതിനഞ്ചുകാരനായ കിയാന്‍, മെറിറ്റസ് കപ്പിന്റെ ഒന്നാം റൗണ്ടിലെ ആദ്യ റേസില്‍ ഒന്നാമതായും രണ്ടാം റേസില്‍ രണ്ടാമതായും ഫിനിഷ് ചെയ്താണ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. ടീമിന്റെ പ്രകനത്തില്‍, പ്രത്യേകിച്ച് കിയാന്റെ പ്രകടന പുരോഗതിയില്‍ വളരെയധികം സന്തുഷ്ടമുണ്ടെന്ന് റയോ റേസിങിനെ നയിച്ച ദേശീയ ചാമ്പ്യന്‍ ആദിത്യ പട്‌നായിക് പറഞ്ഞു. ഞങ്ങളുടെ റേസര്‍മാരുടെ മാനസികാവസ്ഥയിലും മനഃശാസ്ത്രത്തിലും ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും., അതിന്റെ ഫലങ്ങളാണ് ഇപ്പോള്‍ കണ്ടുതുടങ്ങുന്നതെന്നും റയോ റേസിങ് സിഇഒ സൗരവ് ബന്ദോപാധ്യായ കൂട്ടിച്ചേര്‍ത്തു.

