കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ & ലൈറ്റിംഗിന്റെ സന്തൂർ ബ്രാൻഡ് പുതിയ ഷവർ ജെൽ ശ്രേണി പുറത്തിറക്കി. ചന്ദനത്തിന്റെ ഗുണങ്ങൾ ലിക്വിഡ് ബോഡി വാഷ് രൂപത്തിൽ അവതരിപ്പിക്കുന്ന ഈ പുതിയ ഉൽപ്പന്നം ആധുനിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊടൊപ്പം “സാൻഡൽവുഡ് കാ റീമിക്സ്” എന്ന പേരിൽ പുതിയ ക്യാംപെയിനും തുടക്കമായി. നടി ശ്രീലീലയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. സാഫ്‌റോൺ ആൻഡ് മാരിഗോൾഡ്, ലെമൺ ആൻഡ് ഫ്രാങ്കിപാനി എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ സന്തൂർ ഷവർ ജെൽ ലഭ്യമാണ്.

