രശ്മിക മന്ദാന പോപ്പായ്‌സ് ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍; ക്യാമ്പയിന്‍ തുടങ്ങി

കൊച്ചി: ലോകപ്രശസ്ത അമേരിക്കന്‍ ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ പോപ്പായ്‌സ്, തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ ക്യാമ്പയിന്‍ ആയ ബോറിങ് വേര്‍സസ് ബോള്‍ഡ് ഇതിനോടൊപ്പം പുറത്തിറക്കി. ബോറിങ് ഹട്ടാവോ, ബോള്‍ഡ് കോ ലാവോ’ (വിരസത ഒഴിവാക്കൂ, ബോള്‍ഡ് രുചികള്‍ തിരഞ്ഞെടുക്കൂ) എന്ന സന്ദേശത്തിലൂടെ പോപ്പായ്‌സിന്റെ സവിശേഷമായ കാജുന്‍ ഫ്‌ളേവറുകളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. യുവത്വവും ഊര്‍ജ്ജസ്വലതയുമുള്ള രശ്മികയുടെ പ്രതിഛായ പോപ്പായ്‌സ് ബ്രാന്‍ഡിന്റെ വ്യക്തിത്വത്തിന് അനുയോജ്യമാണെന്ന് കമ്പനി വിലയിരുത്തുന്നു. ലൂസിയാന പൈതൃകമുള്ള പോപ്പായ്‌സ് ചിക്കന്‍, 12 മണിക്കൂര്‍ മാരിനേറ്റ് ചെയ്ത് കൈകൊണ്ട് ബ്രെഡ് ചെയ്താണ് തയ്യാറാക്കുന്നത്. ഐക്കണ്‍ വിഭവങ്ങളായ ചിക്കന്‍ സാന്‍ഡ്വിച്ച്, ഹോട്ട് ആന്‍ഡ് മെസ്സി റേഞ്ച് എന്നിവ ഇതില്‍ പ്രധാനമാണ്. നിലവില്‍ ദക്ഷിണേന്ത്യയില്‍ ജൂബിലന്റ് ഫുഡ്വര്‍ക്ക്സിന് കീഴില്‍ 48 റെസ്റ്റോറന്റുകള്‍ പോപ്പായ്‌സിനുണ്ട്. ഘട്ടം ഘട്ടമായി ക്യാമ്പയിന്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും. ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിപണിയായ ദക്ഷിണേന്ത്യയിലെ ടിവി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടനീളം 360 ഡിഗ്രി മീഡിയ റോള്‍ഔട്ടിന്റെ പിന്തുണയോടെയാണ് കാമ്പയിന്‍ നടക്കുക. ‘ഇന്ത്യയില്‍ ബ്രാന്‍ഡ് വളര്‍ത്തുന്നതിലെ പ്രധാന നാഴികക്കല്ലാണിത്. രുചിയിലും യുവത്വത്തിലും ഊന്നിയുള്ള വ്യത്യസ്തമായ അനുഭവമാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്-പോപ്പായ്‌സ് ഇന്ത്യ ബിസിനസ് ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമായ വിഭോര്‍ ഗുപ്ത പറഞ്ഞു. ‘എപ്പോഴും ആവേശകരവും സത്യസന്ധവുമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക്, പോപ്പായ്‌സിന്റെ ബോള്‍ഡ് രുചികളുമായി സഹകരിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്-നടി രശ്മിക മന്ദാന പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു