സത്യ ഏജൻസീസ് ലിമിറ്റഡ് ഐപിഒയ്ക്ക് അനുമതി തേടി

ആനന്ദ് രതി അഡ്വൈസേഴ്സ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

കൊച്ചി: തമിഴ്‌നാട്ടിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ് റീട്ടെയിൽ കമ്പനിയായ സത്യ ഏജൻസീസ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമർപ്പിച്ചു. എൽജി, ബ്ലൂ സ്റ്റാർ, ഡെയ്കിൻ, വേൾപൂൾ, ഹൈർ, സോണി, ഹാവെൽസ്, പാനസോണിക് തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡുകളുമായി വ്യാപാരബന്ധമുള്ള കമ്പനിയുടെ ഐപിഒ വഴി 600 കോടി രൂപ സമാഹരിക്കുക ലക്ഷ്യമിടുന്നു.ഐപിഒയിൽ 300 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 300 കോടി രൂപയുടെ ഓഹരി ഓഫര്‍ ഫോര്‍ സെയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആനന്ദ് രതി അഡ്വൈസേഴ്സ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു