എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന് 42,551 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം

സിംഗിള്‍ പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28ശതമാനം വര്‍ധനവാണുണ്ടായത്.

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 42,551 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു.  സിംഗിള്‍ പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28ശതമാനം വര്‍ധനവാണുണ്ടായത്. പരിരക്ഷാ വിഭാഗത്തില്‍ ശ്രദ്ധ പതിപ്പിച്ച എസ്ബിഐ ലൈഫ് ഈ വിഭാഗത്തില്‍ 13 ശതമാനം വളര്‍ച്ചയോടെ 4622 കോടി രൂപയുടെ പുതിയ  ബിസിനസ് പ്രീമിയം ശേഖരിച്ചിട്ടുണ്ട്.  പരിരക്ഷാ വിഭാഗത്തിലെ വ്യക്തിഗത   പോളിസികളില്‍ 23 ശതമാനം വര്‍ധനവും നേടിയിട്ടുണ്ട്.
2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം 2470 കോടി  രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനമാണ് വര്‍ധനവ്. സോള്‍വെന്‍സി നിരക്ക് നിയമപരമായി പാലിക്കേണ്ട 1.50 യേക്കാള്‍ മികച്ച നിലയില്‍ 1.90 എന്ന നിലയിലാണ്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍  മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പതു ശതമാനം വര്‍ധനവോടെ 4,87,163 കോടി രൂപയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു