സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഭാരവാഹിള്‍ ചുമതലയേറ്റു 

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം കലാ കൗമുദി കോട്ടയം ബ്യൂറോചീഫ് ടിജി കെ.തോമസ് ഏറ്റുവാങ്ങുന്നു

ലീജിയണ്‍ പ്രസിഡന്റ് വി.എം.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു.

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കോട്ടയം ലീജിയന്റെ പുതിയ ഭാരവാഹികളായ ഡോ. പി. ബാലചന്ദ്രന്‍, (പ്രസിഡന്റ്),സണ്ണി ജോണ്‍ (സെക്രട്ടറി), ജോസ് തോമസ്(ട്രഷറര്‍)

കോട്ടയം : സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കോട്ടയം ലീജിയന്റെ 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. ഡോ.പി.ബാലചന്ദ്രന്‍ (പ്രസിഡന്റ്) സോണി ജോണ്‍ (സെക്രട്ടറി) ജോസ് തോമസ്(ട്രഷറര്‍) ജോയല്‍ തോമസ്(ജോയിന്റ് സെക്രട്ടറി) ഡോ.സുമ ദേവി (ചെയര്‍പേഴ്‌സണ്‍)എന്നിവരാണ് പുതിയ ഭാരവാഹികള്‍. ലീജിയണ്‍ പ്രസിഡന്റ് വി.എം.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ദേശീയ ഡയറക്ടര്‍ കെ. പി. വേണുഗോപാല്‍, ദേശീയ കോര്‍ഡിനേറ്റര്‍മാരായ അജിമോന്‍ കെ. വര്‍ഗീസ്, ഡോ. ജി.പ്രമോദ്, ടി.എസ്.ലാലു, ചെയര്‍പേഴ്‌സണ്‍ കെ.ജീന, ചാര്‍ട്ടര്‍ പ്രസിഡന്റ് എ.പി തോമസ്,രമേഷ് കുമാര്‍,സണ്ണി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ ദേശീയ പുരസ്‌കരാമായ റെസ്‌പോണ്‍സിബിള്‍ ആന്റ് ആക്റ്റീവ് സിറ്റിസണ്‍സ് അവാര്‍ഡ് നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയായ പി.യു തോമസിനും, മാധ്യമ പുരസ്‌കാരം കലാ കൗമുദി കോട്ടയം ബ്യൂറോചീഫ് ടിജി കെ.തോമസിനും നല്‍കി ആദരിച്ചു.

 

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു