കൊച്ചി
ശില്‍പ്പശാല
കൊച്ചി : (19.05.2026) https://societytodaynews.com/ കൊച്ചി ലോക ധര്‍മി തിയറ്റര്‍ : ജനപ്രഭ മേനോന്റെ മോഹിനിയാട്ടം ശില്‍പ്പശാല രാവിലെ 10ന്.
പ്രഭാഷണം
കൊച്ചി : (19.05.2026) https://societytodaynews.com/ കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : പ്രഭാഷണം :- അശ്വിനി കുമാര്‍, പൊറ്റക്കാടിന്റെ കഥകള്‍ – വൈകിട്ട് 6ന്.
ആഴ്ചവട്ടം കലാസംഗമം
കൊച്ചി : (19.05.2026) https://societytodaynews.com/ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ആഴ്ചവട്ടം കലാസംഗമം, 6.30ന് എഫ്എം സ്വരക്കൂട്ട്.
മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ്
കൊച്ചി : (19.05.2026) https://societytodaynews.com/ പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസ്സ് : മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ് -മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് രാവിലെ 10.30 ന് നടത്തും.
ഇലഞ്ഞി
ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍
ഇലഞ്ഞി: (19.05.2026) https://societytodaynews.com/സെന്റ് ഫിലോമിനാസ് സ്‌കൂള്‍ : സെന്റ് ഫിലോമിനാസ് സ്‌കൂള്‍, കൂത്താട്ടുകുളം ദേവമാതാ ആശുപത്രി, ഇലഞ്ഞി അപ്പച്ചി വൈദ്യന്‍സ് ആയുര്‍വേദ ആശുപത്രി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ രാവിലെ 9.30ന് ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ. ജി ഷിബു ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് മാജി സന്തോഷ് അധ്യക്ഷയാവും, ഡോ. സിസ്റ്റര്‍ അല്‍ഫോന്‍സ് കാര്‍ഡിയോളജിസ്റ്റ് മുഖ്യപ്രഭാഷണം നടത്തും.
കാലടി
ശ്രീശങ്കര നൃത്തസംഗീതോത്സവം
കാലടി: (19.05.2026) https://societytodaynews.com/കൈപ്പട്ടൂര്‍ ബോസ്‌കോ ഹാള്‍ : ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി വൈകിട്ട് 5ന് ഭരതനാട്യം, 6ന് ഒഡിസി നൃത്തം, 6.30ന് മോഹിനിയാട്ടം തുടര്‍ന്ന് ഭരതനാട്യം.
മൂവാറ്റുപുഴ
ലീഡേഴ്‌സ് സമ്മര്‍ ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും
മൂവാറ്റുപുഴ: (19.05.2026) https://societytodaynews.com/മൂവാറ്റുപുഴ ഹൗസിങ് സഹകരണ സംഘം ഓഡിറ്റോറിയം : ബാലസംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മര്‍ ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും രാവിലെ 8.30ന് , കെ കെ ചന്ദ്രന്‍, പി വി ഷാജി, എബ്രാന്‍ സജി, വിഎസ് കാശിനാഥ്, മിനി ബൈജു എന്നിവര്‍ ക്ലാസെടുക്കും
അങ്കമാലി
എം കെ മോഹനന്‍ അനുസ്മരണം
അങ്കമാലി: (19.05.2026) https://societytodaynews.com/എ പി. കുര്യന്‍ സ്മാരക മന്ദിരം : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം കെ മോഹനന്‍ അനുസ്മരണം രാവിലെ 10ന് കെഎസ്‌കെടിയു സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശനന്‍ ഉദ്ഘാടനം ചെയ്യും.
മട്ടാഞ്ചേരി
സൗജന്യമെഡിക്കല്‍ ക്യാമ്പ്
മട്ടാഞ്ചേരി: (19.05.2026) https://societytodaynews.com/പനയപ്പിള്ളി എം എം ഒ വി എച്ച് എസ് ഹാള്‍ : സ്ഥലത്തെ കൃപ തണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ കുട്ടികള്‍ക്കായിയുള്ള സൗജന്യമെഡിക്കല്‍ ക്യാമ്പ് രാവിലെ 9ന് എം എല്‍ എ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.

