വളര്‍ച്ച തുടര്‍ന്ന് സ്‌കോഡ; ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പന 

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് കാലയളവില്‍ 20,028 കാറുകള്‍ വിറ്റ് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസിക വില്‍പ്പനയാണ് സ്‌കോഡ ഇന്ത്യ നേടിയത്.

കൊച്ചി: സ്‌കോഡ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ മികച്ച വില്‍പ്പന വളര്‍ച്ച 2026-ലും തുടരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് കാലയളവില്‍ 20,028 കാറുകള്‍ വിറ്റ് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസിക വില്‍പ്പനയാണ് സ്‌കോഡ ഇന്ത്യ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17,138 കാറുകള്‍ വിറ്റ സ്ഥാനത്താണ് 17% വളര്‍ച്ചയോടെ ഈ കുതിപ്പ്. ഈയിടെ ല്‍ 50,000-ലധികം യൂണിറ്റുകള്‍ വിറ്റു എന്ന നാഴികക്കല്ല് പിന്നിട്ട കൈലാഖ്, പുതുതായി അവതരിപ്പിച്ച നവീകരിച്ച കുഷാക്, സ്ലേവിയയുടെ സുസ്ഥിര വളപര്‍ച്ച, പ്രീമിയം എസ് യുവി വിഭാഗത്തില്‍ കോഡിയാകിന് ലഭിച്ചു വരുന്ന മികച്ച ഡിമാന്‍ഡ് എ്ന്നിവ ചേര്‍ന്നാണ് ഈ വളര്‍ച്ച കൈവരിച്ചതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു