ഹാഫെലെ കൊച്ചിയില്‍ പുതിയ അപ്ലയന്‍സസ് സ്റ്റുഡിയോ ആരംഭിച്ചു

വീട്ടുടമകള്‍ക്കും ആര്‍കിടെക്റ്റുമാര്‍ക്കും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത സ്റ്റുഡിയോയില്‍ ഹാഫെലെയുടെ അപ്ലയന്‍സുകള്‍ തത്സമയ, ഹാന്‍ഡ്സ്-ഓണ്‍ ഇന്ററാക്ഷന്‍സായാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കൊച്ചി: ആഗോള ഇന്റീരിയര്‍ സൊല്യൂഷന്‍സ് രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ഹാഫെലെ ഇന്ത്യ, ട്രൈസോണ്‍ മാര്‍ക്കറ്റിംഗ് എന്ന പേരില്‍ കൊച്ചി വൈറ്റിലയില്‍ പുതിയ അപ്ലയന്‍സസ് സ്റ്റുഡിയോ ആരംഭിച്ചു. കേരളത്തിലെ പ്രീമിയം ഇന്റീരിയര്‍ സൊല്യൂഷന്‍ മേഖലയില്‍ ആഗോളനിലവാരത്തിലുള്ള പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നതെന്ന് ഹാഫെലെ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക് ഷ്‌ളോഡര്‍ പറഞ്ഞു. വീട്ടുടമകള്‍ക്കും ആര്‍കിടെക്റ്റുമാര്‍ക്കും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത സ്റ്റുഡിയോയില്‍ ഹാഫെലെയുടെ അപ്ലയന്‍സുകള്‍ തത്സമയ, ഹാന്‍ഡ്സ്-ഓണ്‍ ഇന്ററാക്ഷന്‍സായാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏകദേശം 2,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്റ്റുഡിയോയില്‍ ലൈവ് കിച്ചണ്‍ സെറ്റപ്പും ഫങ്ഷണല്‍ ഡിസ്‌പ്ലേ സോണുകളും ഉള്‍പ്പെടുത്തി ബില്‍റ്റ്-ഇന്‍ ഓവനുകള്‍, മൈക്രോവേവുകള്‍, കോംബി ഓവനുകള്‍, ഹോബുകള്‍, ഹൂഡ് സൊല്യൂഷനുകള്‍, ഡിഷ്വാഷറുകള്‍ ഉള്‍പ്പെടെയുള്ള വിവിധ അടുക്കള സാമഗ്രികള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യ ഹാഫെലെയുടെ പ്രധാന വിപണികളിലൊന്നാണെന്നും കൊച്ചി പോലുള്ള നഗരങ്ങളിലേക്കുള്ള വിപുലീകരണം ലോകോത്തര ഇന്റീരിയര്‍, അപ്ലയന്‍സ് സൊല്യൂഷനുകള്‍  ഉപഭോക്താക്കളിലേക്ക് കൂടുതലായി എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും  ഫ്രാങ്ക് ഷ്‌ളോഡര്‍ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു